വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം!

വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം!

അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നു. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക. ഒരു കോടി വനിതകൾക്ക് ഇതിൻെറ പ്രയോജനം ലഭിച്ചേക്കും. വീട്ടമ്മമാരുടെ സാമ്പത്തിക സ്വതന്ത്ര്യം ഉറപ്പാക്കാൻ പദ്ധതി സഹായകരമാകും. കുടുംബം നടത്തിക്കൊണ്ടുപോകുന്നതിൽ സ്ത്രീകൾ സഹിക്കുന്ന ത്യാഗം തിരിച്ചറിഞ്ഞാണ് സർക്കാർ മഗളിർ ഉറിമൈ തുഗൈ (സ്ത്രീകൾക്ക് അവകാശപ്പെട്ട പണം) എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത് എന്ന് സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുൻകാലങ്ങളിൽ വിവിധ പദ്ധതികളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിന് സർക്കാർ ശ്രമിച്ചിട്ടുണ്ട്. യോഗ്യരായ സ്ത്രീകളെ എങ്ങനെ തിരഞ്ഞെടുക്കും എന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. അർഹരായവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തും . 7000 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ ഇതിനായി വക ഇരുത്തിയത്.

ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളുമായിട്ടായിരുന്നു രണ്ട് വർഷം മുമ്പ് സ്റ്റാലിന്‍റെ തുടക്കം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില ഇളവ്, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ക്ഷേമപദ്ധതികൾ, വീട്ടമ്മമാർക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നു. ഇതിൽ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാർക്ക് ഗാർഹിക ജോലികൾക്ക് ശമ്പളം നൽകാനുള്ള പദ്ധതിയുമാണ് ഇതിൽ കൂടുതൽ ജനപ്രീതി നേടിയട്ടത്. ഡിഎംകെ സർക്കാർ മൂന്നാം വർഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാർക്കുള്ള ശമ്പള വാഗ്ദാനം സ്റ്റാലിൻ നടപ്പിലാക്കുന്നത്. ധാരാളം ജനക്ഷേമ പദ്ധതികൾ തുടങ്ങാനും കോടികളുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കാനും സ്റ്റാലിൻ സർക്കാരിനായെന്നാണ് പൊതുവിലയിരുത്തൽ.

Post a Comment

Before post Ad



 

Facebook

whatsapp group join banner