ഉയരങ്ങൾ കീഴടക്കി സൈലം, പിന്നിൽ ഒരു മലയാളിയോ?

ഉയരങ്ങൾ കീഴടക്കി സൈലം, പിന്നിൽ ഒരു മലയാളിയോ?

ആലപ്പുഴ സ്വദേശി അനന്തു എസ് സ്ഥാപിച്ച എഡ്ടെക്ക് കമ്പനി സൈലം ലേണിംഗിൻെറ 50 ശതമാനം ഓഹരികൾ എഡ്ടെക്ക് പ്ലാറ്റ്ഫോമായ ഫിസിക്സ് വാല സ്വന്തമാക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. 500 കോടി രൂപയ്ക്കായിരിക്കും ഏറ്റെടുക്കൽ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയായേക്കും.

ആലപ്പുഴയിലെ ഗവൺമെൻറ് ടിഡി മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുമ്പോഴാണ് അനന്തു സൈലം എന്ന പ്ലാറ്റ്ഫോം സ്ഥാപിച്ചത്. റാങ്കോടെ മെഡിക്കൽ എൻട്രൻസ് പാസായിട്ടും പിന്നീട് അനന്തു അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നു. നീറ്റ് പരീക്ഷയിൽ 91-ാം റാങ്ക് നേടിയിരുന്നു.

2023 മാർച്ചിൽ വെറും മൂന്ന് ജീവനക്കാരുമായി ആണ് സൈലം ആരംഭിച്ചത്. പിന്നീട് ജീവനക്കാരുടെ എണ്ണം 300 ആയി. നീറ്റ് കോച്ചിംഗ് മുതൽ പിഎസ്‌സി പരിശീലനം വരെ സൈലം ഇപ്പോൾ ഓൺലൈനായി നൽകുന്നു. അനന്തുവിൻെറ സൈലം മോഡൽ ഓഫ് ഹൈബ്രിഡ് ലേണിംഗ് ആണ് അധ്യാപകനും യൂട്യബറും ഒക്കെയായ അലാഖ് പാണ്ഡെയെ ആകർഷിച്ചത്. ഇതാണ് ശത കോടികളുടെ ഇടപാടിലേക്ക് നയിച്ചത്. മമ്മൂട്ടിയായിരുന്നു സൈലത്തിൻെറ ബ്രാൻഡ് അംബാസഡർ.

സൈലത്തിന് ഇന്ന് 30 യൂട്യൂബ് ചാനലുകളും 10 ട്യൂഷൻ സെൻററുകളും ഉണ്ട്. സൗജന്യമായി പഠിക്കുന്നത് 15 ലക്ഷത്തിലധികം വിദ്യാർത്ഥികൾ. ഓൺലൈനിലും ഓഫ്‌ലൈനിലും 1.3 ലക്ഷം വിദ്യാർത്ഥികൾ പണമടച്ച് പഠിക്കുന്നുണ്ട്. ആപ്പ് 60,000 കുട്ടികൾ ഉപയോഗിക്കുന്നു. 2023 സാമ്പത്തിക വർഷത്തിൽ 150 കോടി രൂപ വരുമാനം നേടിയ കമ്പനിയുടെ വരുമാനം 2024ൽ 300 കോടി രൂപയിലേക്ക് എത്തിക്കാനാണ് അനന്തു ലക്ഷ്യമിടുന്നത്. സൈലം ലേണിങ്ങിലൂടെ ദക്ഷിണേന്ത്യൻ വിപണി പിടിക്കുകയാണ് ഫിസിക്സ് വാല ലക്ഷ്യമിടുന്നത്.

സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് മിതമായ നിരക്കുകളിൽ നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിൽ പരിശീലനം നൽകുകയാണ് സൈലം. 

Post a Comment

Before post Ad



 

Facebook

whatsapp group join banner