ട്വിറ്ററിന് പുതിയ എതിരാളിയോ?

ട്വിറ്ററിന് പുതിയ എതിരാളിയോ?

 


ട്വിറ്ററിന് എതിരാളികളായി ത്രെഡ്‌സ് ആപ്പ് പുറത്തിറക്കി മെറ്റ. ഇൻസ്റ്റഗ്രാമിന്‍റെ ടെക്‌സ്‌റ്റ് അധിഷ്‌ഠിത പതിപ്പായിരിക്കും മെറ്റ പുറത്തിറക്കിയ ത്രെഡ്‌സ് എന്ന ആപ്പ്. ഇത് ഓൺലൈനിൽ തത്സമയ സംഭാഷണങ്ങൾക്കായി ഒരു ഇടം വാഗ്‌ദാനം ചെയ്യുന്നു.ഇലോൺ മസ്‌ക് ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് ശേഷമുണ്ടായ മാറ്റങ്ങളിൽ അസന്തുഷ്‌ടരായ ട്വിറ്റർ ഉപയോക്താക്കളെ ത്രെഡ്‌സ് ആകർഷിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. 

യു‌എസ്, യുകെ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ എന്നിവയുൾപ്പെടെ 100ലധികം രാജ്യങ്ങളിലെ ആപ്പിൾ, ഗൂഗിൾ ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ ഇന്നലെ അർധരാത്രിക്ക് ശേഷം ആപ്പ് ലഭ്യമായി തുടങ്ങി. കർശനമായ ഡാറ്റ സ്വകാര്യത നിയമങ്ങളുള്ള യൂറോപ്യൻ യൂണിയനിൽ ഇതുവരെ ത്രെഡ്‌സ് പുറത്തിറക്കിയിട്ടില്ല.ഈ സാഹചര്യത്തിൽ ട്വിറ്ററിനെ നേരിട്ട് വെല്ലുവിളിക്കാൻ മെറ്റാ പ്ലാറ്റ്‌ഫോമുകൾ തയ്യാറെടുക്കുകയാണെന്നാണ് സൂചന. ട്വിറ്റർ പോലെ മൈക്രോബ്ലോഗിങ് അനുഭവം ത്രെഡ്‌സിലൂടെയും ഉപയോക്താക്കൾക്ക് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒരു  ത്രെഡ്  ലൈക്ക് ചെയ്യാനും റീപോസ്റ്റ് ചെയ്യാനും മറുപടി നൽകാനുമുള്ള ബട്ടണുകളും ഒരു പോസ്റ്റിന് ലഭിച്ച ലൈക്കുകളുടെയും മറുപടികളുടെയും എണ്ണം കാണിക്കുന്ന ഓപ്‌ഷനുകളും ഉണ്ട്.ഒരു  ത്രെഡ്  ലൈക്ക് ചെയ്യാനോ റീപോസ്റ്റ് ചെയ്യാനോ മറുപടി നൽകാനോ ഉദ്ധരിക്കാനോ ഉള്ള ബട്ടണുകളും ഒരു പോസ്റ്റിന് ലഭിച്ച ലൈക്കുകളുടെയും മറുപടികളുടെയും എണ്ണം കാണിക്കുന്ന ഓപ്‌ഷനുകളും ഈ ആപ്പിൽ ഉണ്ട്. ഫോട്ടോയ്ക്കും വീഡിയോയ്ക്കുമായി ഇൻസ്റ്റാഗ്രാം ചെയ്‌തതിന്‍റെ മാതൃകയിൽ ടെക്‌സ്‌റ്റിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ ആപ്പ് ആയിരിക്കും ത്രെഡ്‌സ്.

ഒരു പോസ്റ്റിൽ 500 അക്ഷരങ്ങൾ ഉൾപ്പെടുത്താം. ഇത് ട്വിറ്ററിൽ ഒരു പോസ്റ്റിൽ ഉൾക്കൊള്ളിക്കാവുന്നതിനേക്കാൾ കൂടുതലാണ്. കൂടാതെ അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും ഫോട്ടോകളും ലിങ്കുകളും പോസ്റ്റിൽ ഉൾപ്പെടുത്താം. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ഉപയോക്തൃ നാമങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാനും പുതിയ ആപ്പിൽ അതേ അക്കൗണ്ടുകൾ പിന്തുടരാനും കഴിയും. പുതിയ ഉപയോക്താക്കൾ ആണെങ്കിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് സജ്ജീകരിക്കേണ്ടി വരും. ഇൻസ്റ്റഗ്രാമിന്‍റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതും ഉപയോക്താക്കൾക്ക് ആർക്കൊക്കെ പരാമർശിക്കാമെന്നും മറുപടി നൽകാമെന്നും നിയന്ത്രിക്കുന്നതിനുള്ള ടൂളുകളും ഉൾപ്പെടെ ഉപയോക്താക്കളുടെ സുരക്ഷയ്‌ക്ക് മെറ്റ ഊന്നൽ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മെറ്റയുടെ ത്രെഡ്‌സ് സ്വകാര്യത ആശങ്കകൾ ഉയർത്തുന്നുണ്ട്.  

ആപ്പ് ഉപയോഗിച്ചേക്കാവുന്ന ഡാറ്റയുടെ അളവിൽ വിമർശനങ്ങൾ ഉയരുകയാണ്. ആപ്പിൾ ആപ്പ് സ്റ്റോർ പറയുന്നതനുസരിച്ച്, ഉപയോക്താക്കളുടെ ഐഡന്‍റിറ്റിയുമായി ബന്ധിപ്പിച്ചിട്ടുള്ള ആരോഗ്യം, സാമ്പത്തികം, ബ്രൗസിംഗ് ഡാറ്റ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം. സെലിബ്രിറ്റി ഉപയോക്താക്കളിൽ ഷെഫ് ഗോർഡൻ റാംസെ, പോപ്പ് താരം ഷക്കീറ, മാർക്ക് ഹോയ്‌ൽ എന്നിവരും ഉൾപ്പെടുന്നു. കൂടുതൽ രാജ്യങ്ങളിലേക്ക് ആപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മെറ്റയുടെ ട്രാക്ക് റെക്കോർഡ് ഉദ്ധരിച്ച് പുതിയ ആപ്പിന്‍റെ വിജയം ഉറപ്പുള്ളതല്ലെന്ന് വിശകലന വിദഗ്‌ധർ പറയുന്നു. ടെക് വ്യവസായ മാന്ദ്യത്തിനിടയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനായിരക്കണക്കിന് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ച മെറ്റയ്ക്ക് ഇത് ശരിയായ നീക്കമാണോ എന്നതും ചോദ്യം ചെയ്യപ്പെടുകയാണ്.

Post a Comment

Before post Ad



 

Facebook

whatsapp group join banner