എംജി സര്‍വകലാശാല ബിരുദപ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

എംജി സര്‍വകലാശാല ബിരുദപ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

 

എംജി സര്‍വകലാശാലാ പഠന വകുപ്പുകളിലെ 4 + 1  ഓണേഴ്സ് പ്രോഗ്രാമുകളിലേക്കും സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിവിധ ഓണേഴ്സ് ബിരുദ  പ്രോഗ്രാമുകളിലേക്കുമുള്ള ഏകജാലക പ്രവേശനത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യം 2024 ജൂണ്‍ 7 വൈകുന്നേരം 4 മണി വരെ. 

എന്‍ സി സി /എന്‍ എസ് എസ് / സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ്/സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ബോണസ് മാര്‍ക്കിനായി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപേക്ഷയില്‍ നല്‍കുമ്പോള്‍ എന്‍ സി സി /എന്‍ എസ് എസ് / സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ്/സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയിലെ പ്രാതിനിധ്യം /നേട്ടങ്ങള്‍ പ്ലസ് വണ്‍/ പ്ലസ് ടു തലത്തിലുള്ളതായിരിക്കണമെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

പ്ലസ് വണ്‍/ പ്ലസ് ടു തലങ്ങള്‍ക്കു മുന്പുള്ള പ്രസ്തുത വിഭാഗങ്ങളിലെ പ്രാതിനിധ്യം സ്വീകരിക്കുന്നതല്ല. കൂടാതെ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ്- രാജ്യപുരസ്‌കാര്‍ /നന്മ മുദ്ര സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ പ്രസ്തുത വിഭാഗത്തില്‍ ബോണസ് മാര്‍ക്കിനര്‍ഹതയുണ്ടാവുകയുള്ളൂ. ഇത് സംബന്ധിച്ചുള്ള സര്‍വകലാശാല നിര്‍ദേശങ്ങള്‍ പാലിക്കാതെ ബോണസ് മാര്‍ക്കിന് ക്ലെയിം ചെയ്യുന്നവരുടെ അലോട്‌മെന്റ് റദ്ദാക്കപ്പെടുന്നതാണ്.

വിമുക്ത ഭടന്‍ /ജവാന്‍  എന്ന വിഭാഗത്തിലുള്ള ബോണസ് മാര്‍ക്കിന് ആര്‍മി/നേവി/എയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ക്ക് മാത്രമേ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. ഇതിനായി വിമുക്തഭടന്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രവും ജവാന്‍ കമാന്‍ഡിങ് ഓഫീസറുടെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്. 

സ്‌പോര്‍ട്‌സ്/കള്‍ച്ചറല്‍ വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവരും പ്രസ്തുത വിഭാഗങ്ങളിലെ പ്രാതിനിധ്യം /നേട്ടങ്ങള്‍ പ്ലസ് വണ്‍/ പ്ലസ് ടു തലത്തിലുള്ളതായിരിക്കണമെന്നുറപ്പ് വരുത്തേണ്ടതാണ്. പ്ലസ് വണ്‍/ പ്ലസ് ടു തലങ്ങള്‍ക്കു മുമ്പുള്ള പ്രസ്തുത വിഭാഗങ്ങളിലെ പ്രാതിനിധ്യം സ്വീകരിക്കുന്നതല്ല.

ഭിന്നശേഷിക്കാര്‍ക്കായി /ദിവ്യാങ്കണ്‍ വിഭാഗത്തിലെ സംവരണത്തിന് അപേക്ഷിക്കുന്നവര്‍ 40 ശതമാനത്തില്‍ കുറയാത്ത അംഗപരിമിതി ഉണ്ടെന്നുള്ള ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ സാക്ഷ്യപത്രമോ സാമൂഹികനീതി വകുപ്പില്‍നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കേണ്ടതാണ്. താത്കാലിക ഡിസെബിലിറ്റി ഉള്ളവരുടെ സാക്ഷ്യപത്രം കാലാവധിക്കുള്ളിലുള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. 


Post a Comment

Before post Ad



 

Facebook

whatsapp group join banner