പീലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഉത്പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍തൈകള്‍ ഒരു റേഷന്‍കാര്‍ഡിന് പത്തെണ്ണം വീതം വിതരണം ചെയ്യുന്നു. അപേക്ഷകര്‍ ഈ മാസം 15 മുതല്‍ 25 വരെ 0467 2260632 ഫോണ്‍ നമ്പരില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 മണി വരെയുള്ള സമയത്ത് വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ തെങ്ങിന്‍തൈ ആവശ്യമുള്ളവര്‍ പരമാവധി 50 എണ്ണംവരെ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി ബുക്കിങ് സമയത്ത് അറിയിക്കേണ്ടതാണ്. തൈകളുടെ ലഭ്യതയനുസരിച്ച് ബുക്കിങ് പരിമിതപ്പെടുത്തുന്നതായിരിക്കും. ജൂണ്‍ ആദ്യവാരം മുതല്‍ വിതരണം ആരംഭിക്കും. തെങ്ങിന്‍തൈ ഒന്നിന് 325 രൂപയാണ് വില.
വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം
അന്തരീക്ഷ താപനില ക്രമാതീതമായ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്തനിവാരണ നിധിയില്‍നിന്നാണ് ധനസഹായം അനുവദിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍ വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും സാക്ഷ്യപത്രവും ഉറപ്പായും നല്‍കണം. മൃഗപരിപാലകര്‍ക്ക് ഇന്‍ഷുറന്‍സ് മുഖാന്തിരമുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് അനില്‍കുമാര്‍ അറിയിച്ചു.




Post a Comment