പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് എഡ്ടെക് സ്ഥാപനമായ ബൈജൂസ്. തങ്ങളുടെ 240 ട്യൂഷന്‍ സെന്ററുകളിലുടനീളം ഗ12 വിദ്യാര്‍ഥികള്‍ക്കായി 2024-25 അക്കാദമിക് ബാച്ചുകള്‍ ആരംഭിച്ചതായി ബൈജൂസ് പ്രഖ്യാപിച്ചു. ഒപ്പം ബൈജൂസ് ട്യൂഷന്‍ സെന്ററുകള്‍ ആഠഇകളുടെ വാര്‍ഷിക ഫീസ് 36,000 രൂപയായി കുറച്ചു.
ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ ട്യൂഷന്‍ സെന്ററുകളുടെ മേധാവികളോട് നല്‍കിയ ഉറപ്പ്, അവരെ ഈ കേന്ദ്രങ്ങളുടെ ഭാഗികമായ ഉടമകളായി കണക്കാക്കുമെന്നാണ്. ഈ മാതൃകയ്ക്കു കീഴില്‍, പ്രവേശനത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുകയും ഒരു വര്‍ഷത്തിനുള്ളില്‍ ഗുണനിലവാര നിലവാരം പുലര്‍ത്തുകയും ചെയ്യുന്ന മേധാവികള്‍ക്ക് അവരുടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതത്തിന് അര്‍ഹതയുണ്ടാകും. ഓരോ കേന്ദ്രത്തിലും കോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചതെന്ന് ബൈജു രവീന്ദ്രന്‍ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഏപ്രില്‍ മാസത്തെ ശമ്പളവും കമ്പനി വിതരണം ചെയ്തു. എന്നിരുന്നാലും, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പളത്തിന്റെ കുടിശ്ശിക പേമെന്റുകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. കാലഹരണപ്പെട്ട ശമ്പളം, റെഗുലേറ്ററി ബാധ്യതകള്‍, വെണ്ടര്‍ കുടിശ്ശിക എന്നിവ തീര്‍പ്പാക്കുന്നതിന് റൈറ്റ്സ് ഇഷ്യുവില്‍നിന്നുള്ള 200 മില്യണ്‍ ഡോളര്‍ ഫണ്ട് വിനിയോഗിക്കുന്നതിന് കമ്പനി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (ചഇഘഠ) അനുമതി തേടിയിരുന്നു. എന്നാല്‍, ഇതുവരെ കോടതി ഒരു സാവകാശവും നല്‍കിയിട്ടില്ല. ഈ കേസ് ജൂണ്‍ 6ന് പരിഗണിക്കും.



Post a Comment