ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ്1 പ്രവേശനം മേയ് 30 വരെ

ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ്1 പ്രവേശനം മേയ് 30 വരെ

 


ഇടുക്കി പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പ്ലസ് വണ്‍ ഹുമാനിറ്റീസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാഥികള്‍ക്ക് മാത്രമാണ് പ്രവേശനം. എസ്എസ്എല്‍സി പരീക്ഷക്ക് ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്കുള്ള പഠന, താമസ ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ലൈബ്രറി, കളിസ്ഥലം, സ്മാര്‍ട്ട് ക്ലാസ് റൂം, ഹോസ്റ്റല്‍ തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.

നിര്‍ദിഷ്ട ഫോമില്‍ അപേക്ഷകള്‍ തയ്യാറാക്കി പത്താംക്ലാസ് മാര്‍ക്ക് ലിസ്റ്റ്, പകര്‍പ്പ്, ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടോ, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഇടുക്കി- പൈനാവ് പിഒ എന്ന വിലാസത്തിലോ, mrsiukkl@gmailLcom എന്ന ഇ-മെയില്‍ മുഖാന്തിരമോ, ബന്ധപ്പെട്ട റ്റിഇഒ ഓഫീസ് മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282930750, 9446016907 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 30.


Post a Comment

Before post Ad



 

Facebook

whatsapp group join banner