തൊഴില്‍ ഉറപ്പാക്കാന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍: പ്രവേശനം മേയ് 25 വരെ

തൊഴില്‍ ഉറപ്പാക്കാന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍: പ്രവേശനം മേയ് 25 വരെ


 പഠനത്തോടൊപ്പം കുട്ടികള്‍ക്ക് താല്‍പര്യമുള്ള തൊഴില്‍ മേഖലയില്‍ നൈപുണ്യ  പരിശീലനം ഉറപ്പുവരുത്തുന്ന വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികള്‍  ആരംഭിച്ചു. ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റിനൊപ്പം അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുള്ള സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നു എന്നതാണ് വിഎച്ച്എസ്സി പഠനത്തിന്റെ പ്രത്യേകത. സംസ്ഥാനത്ത് നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക്  നടപ്പിലാക്കുന്നത് വിഎച്ച്എസ്. സിയുടെ നേതൃത്വത്തിലാണ്.

നാല് വിഭാഗങ്ങളിലായി 21 സെക്ടറുകളില്‍ 48 തൊഴില്‍ നൈപുണ്യ കോഴ്‌സുകളാണ് വിഎച്ച്എസ്‌സിയില്‍ ഉളളത്. ആധുനിക തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കോഴ്‌സുകളില്‍ തുടര്‍ച്ചയായ നവീകരണം ഉറപ്പാക്കുന്നു. പ്രൊഫഷണല്‍ യോഗ്യതയുള്ള വൊക്കേഷണല്‍ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് ദേശീയ തൊഴില്‍ നൈപുണ്യ പഠനം നടപ്പിലാക്കുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് 96.73 ശതമാനം കുട്ടികളാണ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹത നേടിയത്. സംരംഭകത്വവികസനം കൂടി ഒരു വിഷയമായി പഠിക്കുന്നതിനാല്‍ സ്വയംതൊഴില്‍ കണ്ടെത്താനും വി. എച്ച്. എസ്. എസി പഠനം സഹായിക്കുന്നു.

ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ നിര്‍ബന്ധിത പഠന വിഷയമായ എഞ്ചിനീയറിംഗ് ഗ്രൂപ്പും, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയടങ്ങിയ അഗ്രികള്‍ച്ചര്‍, പാരമെഡിക്കല്‍ ഗ്രൂപ്പും, ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ ഉള്‍പ്പെട്ട മൂന്നാം ഗ്രൂപ്പും, കോമേഴ്സ് വിഷയങ്ങള്‍ ഉള്‍പ്പെട്ട നാലാം ഗ്രൂപ്പും ആണ് വി. എച്ച്. എസ്. സിയില്‍ ഉള്ളത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള തുടര്‍ പഠന സാധ്യതകള്‍ എല്ലാംതന്നെ വി. എച്ച്. എസ്. എസി കുട്ടികള്‍ക്കും ലഭിക്കും. കൂടാതെ തൊഴില്‍ നൈപുണ്യ പഠനം ഒരു വിഷയമായി പഠിക്കുന്നതിനാല്‍ നിരവധി പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് മുന്‍ഗണനയും ലഭിക്കും.

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ഓണ്‍ ദി ജോബ് ട്രെയിനിങ്, തൊഴില്‍ നൈപുണ്യ പ്രദര്‍ശന മത്സരമായ സ്‌കില്‍ എക്‌സ്‌പ്പോ, സ്‌കില്‍ മത്സരങ്ങള്‍, നൂതനാശയങ്ങളുടെ പ്രദര്‍ശനങ്ങള്‍, തൊഴില്‍ശാലകളിലെ വിദഗധര്‍ നയിക്കുന്ന എക്‌സ്‌പേര്‍ട്ട് ഇന്ററാക്ഷനുകള്‍, ജോബ് ഫെയറുകള്‍ തുടങ്ങിയവ വി. എച്ച്. എസ്. സിയുടെ ഭാഗമാണ്. കൂടാതെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്‍, സ്വഭാവരൂപീകരണത്തിനായി നാഷണല്‍ സര്‍വീസ് സ്‌കീം, ഇ ഡി ക്ലബ് എന്നിവയും വിഎച്ച്എസ്എസി വിദ്യാര്‍ഥികള്‍ക്ക് സ്വന്തമാണ്. തൊഴില്‍ നേടുന്നതിനൊപ്പം സ്വാഭാവ രൂപീകരണംകൂടി വിഎച്ച്എസ്എസി പഠനം ലക്ഷ്യം വയ്ക്കുന്നു. എകീകരണത്തിലൂടെ ഹയര്‍ സെക്കന്‍ഡറി മേഖലയിലാകെ തൊഴില്‍ നൈപുണ്യപഠനം നടപ്പിലാകുന്നതിന് മുന്നോടിയായി 2023ല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അപേക്ഷ: അവസാന തീയതി മെയ് 25

ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. vhseportal.leral-a.gov.in എന്ന വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത ശേഷം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ( admission.dge.kerala.gov.in ) ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഹയര്‍ സെക്കണ്ടറി പഠനത്തോടൊപ്പം നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് (NSQF) അധിഷ്ഠിതമായ സ്‌കില്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. പ്രവേശന നടപടികള്‍ സുഗമമാക്കുന്നതിന് സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപേക്ഷാ സമര്‍പ്പണത്തിനും സംശയനിവാരണത്തിനും ഹെല്‍പ് ഡെസ്‌കിന്റെ സഹായം തേടാവുന്നതാണ്. അവസാന തീയതി മെയ് 25.

ഗവ. വിഎച്ച്എസ്എസ് രാജകുമാരി, ഗവ. വിഎച്ച്എസ്എസ് ദേവിയാര്‍ കോളനി, ഗവ. വിഎച്ച്എസ്എസ് നെടുങ്കണ്ടം, ഗവ. വിഎച്ച്എസ്എസ് മൂലമറ്റം, ഗവ. വിഎച്ച്എസ്എസ് വാഴത്തോപ്പ്, ഗവ. വിഎച്ച്എസ്എസ് മൂന്നാര്‍, ഗവ. വിഎച്ച്എസ്എസ് മണിയാറന്‍കുടി, ഗവ. വിഎച്ച്എസ്എസ് കുഞ്ചിത്തണ്ണി, ഗവ. വിഎച്ച്എസ്എസ് തൊടുപുഴ, ഗവ. വിഎച്ച്എസ്എസ് കുമളി, ഗവ. വിഎച്ച്എസ്എസ് തട്ടക്കുഴ,

എസ്എന്‍ഡിപി വിഎച്ച്എസ്എസ്  അടിമാലി, എസ്എന്‍ വിഎച്ച്എസ്എസ് കഞ്ഞിക്കുഴി, എസ്എന്‍എം വിഎച്ച്എസ്എസ് വണ്ണപ്പുറം, സികെ വിഎച്ച്എസ്എസ് വെളളിയാമറ്റം, എംബി വിഎച്ച്എസ്എസ് സേനാപതി, ഉടുമ്പഞ്ചോല എന്നിങ്ങനെ 16 വിഎച്ച്എസ്എസ് സ്‌കൂളുകളാണ് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി ഇടുക്കി ജില്ലയിലുള്ളത്.


Post a Comment

Before post Ad



 

Facebook

whatsapp group join banner