കിന്‍ഫ്രയിലൂടെ കേരളത്തിലേക്ക് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലെത്തിയത് 2232.66 കോടി രൂപയുടെ നിക്ഷേപമാണെന്ന് വ്യവസായമന്ത്രി പി രാജീവ്. സ്വകാര്യമേഖലയില്‍ സമാഹരിച്ച ഈ നിക്ഷേപങ്ങളിലൂടെ 2733 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കിന്‍ഫ്രയ്ക്ക് സാധിച്ചു. കിന്‍ഫ്ര ഇതുവരെ കേരളത്തില്‍ കൊണ്ടുവന്ന നിക്ഷേപങ്ങളുടെ 35 ശതമാനവും തൊഴിലവസരങ്ങളുടെ 40 ശതമാനവും ഈ മൂന്നുവര്‍ഷംകൊണ്ട് നേടാനായതാണ്.
വ്യവസായമന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:-
വ്യവസായവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലൂടെ കേരളത്തിലേക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലെത്തിയത് 2232.66 കോടി രൂപയുടെ നിക്ഷേപമാണ്. സ്വകാര്യമേഖലയില്‍ സമാഹരിച്ച ഈ നിക്ഷേപങ്ങളിലൂടെ 2733 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കിന്‍ഫ്രയ്ക്ക് സാധിച്ചു. കിന്‍ഫ്ര ഇതുവരെ കേരളത്തില്‍ കൊണ്ടുവന്ന നിക്ഷേപങ്ങളുടെ 35 ശതമാനവും തൊഴിലവസരങ്ങളുടെ 40 ശതമാനവും ഈ മൂന്നുവര്‍ഷംകൊണ്ട് നേടാനായതാണെന്നത് രണ്ടാം പിണറായി സര്‍ക്കാരിന് കീഴില്‍ വ്യവസായ മേഖലയുടെ കുതിപ്പ് കൂടി തെളിയിക്കുന്നതാണ്.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി രണ്ട് നോഡിലായി 1273 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതോടെ 10,000 കോടിയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലവസരവും പാലക്കാട് നോഡില്‍ മാത്രം സൃഷ്ടിക്കപ്പെടും. ഗ്ലോബല്‍ സിറ്റി യാഥാര്‍ത്ഥ്യമാകുന്നതോടെ 3000 കോടിയുടെ നിക്ഷേപവും 30000 തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
രാമനാട്ടുകരയിലെ അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക്, തൊടുപുഴയിലെ സ്‌പൈസസ് പാര്‍ക്ക്, കാക്കനാട് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വന്‍ഷന്‍ സെന്റര്‍, തിരുവനന്തപുരത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ ടാറ്റ എലക്‌സിക്കായി അനുവദിച്ച ഐടി കെട്ടിടം, മലപ്പുറം കാക്കഞ്ചേരിയിലെ കിന്‍ഫ്ര ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ അനുവദിച്ച സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി തുടങ്ങിയവയും കിന്‍ഫ്രയുടെ സമീപകാല നേട്ടങ്ങളാണ്. ഒപ്പം പുതുതായി ആരംഭിക്കുന്ന ടിസിഎസ് ഇന്നൊവേഷന്‍ പാര്‍ക്ക് കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററിലാണ്. ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്ന കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്കിലാണ് ഇന്ത്യയിലെ ആദ്യ ഗ്രാഫീന്‍ പാര്‍ക്കിന്റെ നിര്‍മ്മാണം നടക്കുന്നത്. മട്ടന്നൂരിലെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയും കൊച്ചിയിലെ പെട്രോകെമിക്കല്‍ പാര്‍ക്കും തിരുവനന്തപുരത്തെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി രണ്ടാംഘട്ടവും യൂണിറ്റി മാളുമെല്ലാം കിന്‍ഫ്രയിലൂടെ കേരളത്തിന് സമ്മാനിക്കുന്ന പദ്ധതികളാണ്.



Post a Comment