തട്ടിപ്പുകാര്‍ സ്ഥലംവിടുക; പുതിയ 10 അക്ക ഫോണ്‍നമ്പര്‍ വരുന്നു

തട്ടിപ്പുകാര്‍ സ്ഥലംവിടുക; പുതിയ 10 അക്ക ഫോണ്‍നമ്പര്‍ വരുന്നു

 

പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ അവതരിപ്പിക്കാന്‍ ടെലികോം മന്ത്രാലയം ഒരുങ്ങുന്നു. സര്‍വീസ്, ട്രാന്‍സാക്ഷനല്‍ ഫോണ്‍കോളുകള്‍ക്കായി 160ല്‍ ആരംഭിക്കുന്ന നമ്പറുകള്‍ പ്രത്യേകമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ടെലികോം മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫോണ്‍കോളുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ടെലികോം ഉപയോക്താക്കള്‍ക്ക് വിളിക്കുന്ന സ്ഥാപനങ്ങളെയും ടെലിഫോണ്‍ ഓപ്പറേറ്ററെയും ഫോണ്‍കോളിന്റെ ലൊക്കേഷനെയും കുറിച്ച് കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ 10 അക്ക നമ്പര്‍ സീരീസ് തയ്യാറാക്കിയിരിക്കുന്നത്. 

160 എന്ന അക്കങ്ങളിലാണ് ഈ സീരീസ് ആരംഭിക്കുന്നത്. മാര്‍ക്കറ്റിങിനും സര്‍വീസ് കോളുകള്‍ക്കുമായാണ് പുതിയ 160 സീരീസിലുള്ള നമ്പരുകള്‍ ആരംഭിക്കുക. 1600 ABCXXX എന്ന ഫോര്‍മാറ്റിലായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നമ്പരുകള്‍ ലഭിക്കുക. ഇതിലെ A B ടെലികോം സര്‍ക്കിളിന്റെ കോഡ് പ്രതിനിധാനം ചെയ്യും. C എന്നത് ടെലികോം സേവനദാതാക്കളുടെ കോഡായിരിക്കും. അവസാനത്തെ മൂന്ന് XXX 000999 ഇടയിലുള്ള നമ്പറുകളായിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി തുടങ്ങിയ വിവിധ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് 1601 ABCXXX എന്ന ഫോര്‍മാറ്റിലുള്ള 10 അക്ക നമ്പറും വിതരണം ചെയ്യും.

Post a Comment

Before post Ad



 

Facebook

whatsapp group join banner