ഉപരിപഠനത്തിന് വിദേശത്തേക്ക് പോകുന്ന കുട്ടികള്‍ അവിടെ കാണുന്ന മേന്മ, പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്യാനാവും എന്നതാണ്. പഠനത്തിന് ആവശ്യമായി വരുന്ന തുക പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിലൂടെ കണ്ടെത്താനാവും. എന്നാല്‍, നമ്മുടെ കേരളത്തില്‍ അങ്ങനെയൊരു സൗകര്യമില്ല. പഠനത്തിനുള്ള തുക മുഴുവന്‍ വീട്ടില്‍നിന്ന് കൊണ്ടുവരണം, അല്ലെങ്കില്‍ ബാങ്കില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കണം. ഇതിനു പരിഹാരം എന്ന നിലയില്‍ കേരളവും മാറിചിന്തിക്കാന്‍ തുടങ്ങുന്നതായി സൂചനകള്‍.
വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ഉറപ്പാക്കുന്ന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ കോളേജുകളില്‍ സജ്ജമാക്കാനാണ് ആലോചന. 80 സ്ഥാപനങ്ങള്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ ഗവ.ല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡത്തിന് അനുസരിച്ച് സ്ഥലമുള്ള സ്ഥാപനങ്ങളെയാണ് ഇതിന് പരിഗണിക്കുക. ഏറെ ചര്‍ച്ചകള്‍ക്കുശേഷമാണ് പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
4 വര്‍ഷ ബിരുദം കൂടി തുടങ്ങുമ്പോള്‍ പാര്‍ട്ട് ടൈം ജോലിക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ജോലിയോടൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോകാമെന്നതാണ് വിദ്യാര്‍ഥികളെ വിദേശത്തേക്കാകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ നിലവില്‍ വരുന്നതോടെ ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. പദ്ധതി വിജയകരമെന്നു കണ്ടാല്‍ കൂടുതല്‍ കോളേജുകള്‍ സന്നദ്ധരായി മുന്നോട്ട് വരുമെന്നു കരുതാം.



Post a Comment