കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലേഖനം തയ്യാറാക്കൂ; ഓക്‌സ്‌ഫോര്‍ഡിലേക്ക് പറക്കൂ

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലേഖനം തയ്യാറാക്കൂ; ഓക്‌സ്‌ഫോര്‍ഡിലേക്ക് പറക്കൂ

 

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നല്ല ധാരണയും പരിഹാര നിര്‍ദേശങ്ങളും ഉള്ളവരെത്തേടി അവസരങ്ങള്‍. അവരുടെ പ്രബന്ധങ്ങള്‍ക്ക് നല്ല സ്വീകാര്യതയ്ക്കു പുറമേ ഉപരിപഠനത്തിനും വാതിലുകള്‍ തുറക്കപ്പെടുന്നു. ഹെല്‍ത്ത് കെയര്‍ സേവനദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സൈദ് ബിസിനസ്സ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാന ചലഞ്ച് രണ്ടാം എഡിഷന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നൂതനാശയങ്ങള്‍ ക്ഷണിച്ചു. വിജയികളാകുന്നവര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുന്നതിന് അവസരവും ലഭിക്കും.   

ചാലഞ്ചിലേക്ക് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന നിര്‍ദേശങ്ങള്‍, അസര്‍ബൈജാനിലെ ബാക്കുവില്‍ ഈ വര്‍ഷം നടക്കുന്ന COP29 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ വിദഗ്ധര്‍ക്കു മുന്നില്‍ അവതരിപ്പിക്കാം. കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള പ്രത്യേക കോഴ്‌സ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് പഠിക്കാന്‍ അവസരവും ലഭിക്കും.  

 ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം, ജലക്ഷാമം, വായു മലിനീകരണം, തീവ്രമായ കാലാവസ്ഥ അവസ്ഥകള്‍ എന്നി അഞ്ചുവിഷയങ്ങളില്‍ ആശയങ്ങള്‍ സമര്‍പ്പിക്കാം. വിദ്യാര്‍ഥികള്‍ മൂന്നുമുതല്‍ അഞ്ചുപേര്‍ വരെയുള്ള ടീമുകളായാണ് പങ്കെടുക്കേണ്ടത്. വ്യക്തിഗത വിഭാഗത്തില്‍ അധ്യാപകര്‍ക്ക് പങ്കെടുക്കാം. കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ വിവിധ വശങ്ങളെയുംകുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാന്‍ രൂപകല്‍പ്പന ചെയ്ത സിലബസ് രൂപത്തിലാണ് അധ്യാപകര്‍ അവരുടെ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. ജൂണ്‍ 10 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കാലയളവ്. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പിക്കുന്നതിനും www.sbs.ox.ac.uk/futureclimateinnovators വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. 


Post a Comment

Before post Ad



 

Facebook

whatsapp group join banner