ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്ലിന്റെ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, പ്രഫഷനല്‍, സാങ്കേതിക കോഴ്സുകള്‍ക്കു പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളില്‍നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. എച്ച്എല്‍എല്ലിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രതീക്ഷ സ്‌കോളര്‍ഷിപ്പ,് ബിപിഎല്‍ കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കാണ് നല്‍കുക.
കേരളത്തിനുള്ളില്‍ മെഡിസിന്‍ (എംബിബിഎസ്), എന്‍ജിനീയറിങ്, ഫാര്‍മസി, ഡിപ്ലോമ, നഴ്സിങ്, ഐടിഐ കോഴ്സുകള്‍ക്കു പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രതീക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ഇക്കൊല്ലം 30 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷാഫോം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഓഫിസുകളില്‍നിന്നോ www.lifecarehll.com എന്ന എച്ച്എല്‍എല്‍ വെബ്സൈറ്റില്‍നിന്നോ ലഭിക്കും. സീനിയര്‍ മാനേജര്‍ (എച്ച്ആര്‍), എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, കോര്‍പറേറ്റ് ആന്റ് രജിസ്ട്രേഡ് ഓഫിസ്, എച്ച്എല്‍എല്‍ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ 2024 ഓഗസ്റ്റ് 28നകം അപേക്ഷകള്‍ ലഭിക്കണം.
എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 40,000 രൂപ. എംബിബിഎസ് വിദ്യാര്‍ഥികളുടെ അഭാവത്തില്‍ ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ് വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയുടെ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കും. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് 20,000 രൂപ, ഫാര്‍മസി വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ, ഡിപ്ലോമ, നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ് തുക. ഐടിഐ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ ലഭിക്കും. ഓരോ വിഭാഗത്തിലും അഞ്ച് സ്‌കോളര്‍ഷിപ്പ് വീതമാണ് നല്‍കുന്നത്. തുക പഠനകാലം മുഴുവന്‍ ലഭിക്കും.
പഠനമികവും സാമ്പത്തിക സ്ഥിതിയും അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ബന്ധപ്പെട്ട അധികൃതരില്‍നിന്നുള്ള വരുമാനം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്‌കോളര്‍ഷിപ്പ് കാലയളവില്‍ വര്‍ഷംതോറും പഠനമികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.



Post a Comment