യുഎഇയില്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ ഒരു നല്ല ഓപ്ഷനാണ്. യുഎഇയിലെ സ്‌കൂളുകളില്‍ അധ്യാപകരാവുകയെന്നത് നല്ല ക്വാളിഫിക്കേഷന്‍സ് ഉള്ളവര്‍ക്ക് മാത്രം നേടാന്‍ കഴിയുന്ന കാര്യമാണ്. വളരെ വിപുലമായ സിലബസാണ് സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ളത്. കുട്ടികളുടെ രക്ഷാകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും സര്‍ക്കാരും കഴിവുറ്റ അധ്യാപനം ആഗ്രഹിക്കുന്നവരാണ്. രാജ്യത്ത് രണ്ടുതരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. പ്രൈവറ്റ് സ്‌കൂളുകളും പബ്ലിക് സ്‌കൂളുകളും. നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (കെഎച്ച്ഡിഎ) കീഴിലാണ് ഈ സ്‌കൂളുകള്‍ വരുന്നത്. അതേസമയം രാജ്യത്തെ എല്ലാതരം വിദ്യാഭ്യാസവും ഫെഡറല്‍ ബോഡിക്കു കീഴിലാണ്.
ദുബായില്‍ അധ്യാപകനാവാന്‍ എന്തുചെയ്യണം?
യുഎഇയിലെ പൊതു സ്‌കൂളുകളായാലും സ്വകാര്യ സ്‌കൂളുകളായാലും അധ്യാപകര്‍ക്ക് കുറഞ്ഞത് 4 വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്:
1, പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ അപേക്ഷ നല്‍കുക.
2, സ്‌കൂളില്‍നിന്ന് നിയമനം നേടുക.
3, അധ്യാപകന്‍ എജ്യൂക്കേറ്റര്‍ പെര്‍മിറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുക.
അധ്യാപകര്‍ക്ക് യുഎഇ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന്, ദുബായിലെ സ്‌കൂളുകള്‍ 'ഇനീഷ്യല്‍ അപ്പോയിന്‍മെന്റിനായി' അപേക്ഷിക്കേണ്ടതുണ്ട്. അധ്യാപകരുടെ തരം അനുസരിച്ച് ഇതിനുള്ള രേഖകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ക്ലാസ് ടീച്ചര്‍ ആകാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് അംഗീകൃത ബാച്ചിലര്‍ ബിരുദം (ബിഎഡ്) ആവശ്യമാണ്. അപേക്ഷകര്‍ക്ക് വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ അല്ലെങ്കില്‍ എംഎഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയും സമര്‍പ്പിക്കാം. വിഷയ അധ്യാപകനാവാന്‍ അപേക്ഷിക്കുന്നവര്‍ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട അംഗീകൃത ബിരുദം ആവശ്യമാണ്.
സമര്‍പ്പിക്കുന്ന രേഖകള്‍ ഒറിജിനല്‍ ആയിരിക്കണം. യുഎഇക്ക് പുറത്തുള്ള സര്‍വകലാശാലകളില്‍നിന്നാണ് ബിരുദം നേടിയതെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും യുഎഇയിലുള്ള അതത് രാജ്യത്തിന്റെ എംബസിയും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ദുബായില്‍ അധ്യാപകനായി പ്രാഥമിക നിയമനം ലഭിച്ചശേഷം, എജ്യൂക്കേറ്റര്‍ പെര്‍മിറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സബ്ജക്ട് ടീച്ചര്‍മാര്‍ക്ക് ഉയര്‍ന്ന ഡിപ്ലോമ തലത്തിലോ അതിനു മുകളിലോ ഉള്ള യോഗ്യതയുണ്ടാവണം. കൂടാതെ താഴെപ്പറയുന്ന വിഷയങ്ങളില്‍ അറിവുണ്ടായിരിക്കണം
1, എജ്യുക്കേഷണല്‍ പെഡഗോഗി (അധ്യാപനത്തിന്റെ രീതിയും പ്രയോഗവും)
2, പാഠ്യപദ്ധതി വികസനവും രൂപകല്‍പനയും
3, പഠന വിലയിരുത്തല്‍
4, ക്ലാസ്‌റൂം മാനേജ്‌മെന്റ്
5, എജ്യുക്കേഷണല്‍ ടെക്‌നോളജി
6, മനശ്ശാസ്ത്രം (വൈജ്ഞാനികവും സാമൂഹികവും ശാരീരികവുമായ വികസനം)
ഇംഗ്ലീഷാണ് പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, അധ്യാപകര്‍ക്ക് ഇഋഘഠഅ, ഉഋഘഠഅ, ഠഋടഛഘ തുടങ്ങിയ യോഗ്യതകള്‍ വേണം. ഇംഗ്ലീഷ്- വിഷയ- ഭാഷാ അധ്യാപകര്‍ക്ക് കഋഘഠട പരീക്ഷയില്‍ കുറഞ്ഞത് 7 സ്‌കോര്‍ ഉണ്ടായിരിക്കണം. മറ്റ് ഭാഷകള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഭാഷാ പ്രാവീണ്യത്തിന്റെ തെളിവുകള്‍ ഹാജരാക്കണം. വൊക്കേഷണല്‍ പ്രോഗ്രാം പഠിപ്പിക്കാനാഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് വിഷയത്തില്‍ യോഗ്യതയുണ്ടാവുകയും അത് സാക്ഷ്യപ്പെടുത്താനും സാധിക്കണം. രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ അധ്യാപകര്‍ക്ക് സാധുവായ യുഎഇ റസിഡന്റ്‌സ് വിസയും സ്‌കൂള്‍ കരാറോ തൊഴില്‍ കരാറോ ഉണ്ടായിരിക്കുകയും വേണം. കൂടാതെ ശാരീരികമായി ഫിറ്റാണെന്ന് തെളിയിക്കുകയും വേണം.
ഇതിനു പുറമെ,
1, യുഎഇ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്
2, ടീച്ചറുടെ നല്ലനില സ്ഥിരീകരിക്കുന്ന സ്‌കൂളില്‍നിന്നുള്ള കത്ത്
3, അഞ്ചുവര്‍ഷമായി താമസിച്ച രാജ്യത്തുനിന്നുള്ള പോലിസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും ഹാജരാക്കേണ്ടതാണ്.
കൂടാതെ യുഎഇയില്‍ കെഎച്ച്ഡിഎ അംഗീകരിച്ച നിര്‍ബന്ധിത വികസന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവ് അധ്യാപകര്‍ കാണിക്കേണ്ടതുണ്ട്. കുട്ടികളുടെ സംരക്ഷണം, നിശ്ചയദാര്‍ഢ്യമുള്ള ആളുകളുമായുള്ള ഇടപെടല്‍, വൈവിധ്യം, ധാര്‍മിക വിദ്യാഭ്യാസം, സുസ്ഥിരത, ക്ഷേമം എന്നീ കോഴ്‌സുകളാണ് നിര്‍ബന്ധമായി ചെയ്യേണ്ടത്.



Post a Comment