പാൽ കുടിച്ചാൽ നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടോ?

പാൽ കുടിച്ചാൽ നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടോ?


പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ കഴിച്ച് കഴിഞ്ഞാല്‍ ചിലര്‍ക്ക് ചില ശാരീരിക അസ്വസ്ഥിതകള്‍ കണ്ട് വരുന്നുണ്ട്. അതിനര്‍ത്ഥം, നിങ്ങള്‍ക്ക് പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങളോട് അലര്‍ജി ഉണ്ട് എന്നാണ്. ചില കുട്ടികള്‍ക്ക് പാല്‍ കുടിച്ച് കഴിഞ്ഞാല്‍ പ്രത്യേകിച്ച് പശുവിന്‍ പാല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഛര്‍ദ്ദി മുതലായ പ്രശ്‌നങ്ങള്‍ കണ്ടൂ എന്നും വരുന്നു. ചിലര്‍ക്ക് പാലിന്റെ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങളുടെ അലര്‍ജി എങ്ങിനെ മനസ്സിലാക്കാം എന്നും അറിയില്ല. ഇത്തരത്തില്‍ പാല്‍ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന അലര്‍ജിയും, ഇത് കണ്ടെത്തുന്നതിനായി നടത്തേണ്ട പരിശോധനകളും എന്തെല്ലാമെന്ന് നോക്കാം.

​പാല്‍ ഉല്‍പന്നങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് പാല്‍, തൈര്, മോര്, പനീര്‍ എന്നിവയെല്ലാം ആണ്. പലരും ഇത് നിത്യജീവിതത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നവയുമായിരിക്കും. പാല്‍ തന്നെ ഇന്ന് പലതരത്തിലുള്ള പാല്‍ ലഭ്യമണ്. അതുപോലെ, ചീസ് തന്നെ പല പേരില്‍ പലതരം രുചിയില്‍ നമ്മള്‍ക്ക് ലഭിക്കുന്നുണ്ട്.

ചീസ് മാത്രമല്ല, വെണ്ണ, നെയ്യ് എന്നിവയെല്ലാം പാല്‍ ഉല്‍പന്നങ്ങളാണ്. അവയും വ്യത്യസ്ത രുചിയില്‍ നമ്മള്‍ക്ക് മുന്‍പില്‍ എത്തുന്നു. പക്ഷേ, ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രത്യേകിച്ച് പാല്‍ ഉല്‍പന്നങ്ങള്‍ കഴിച്ച് കഴിയുമ്പോള്‍ പലര്‍ക്കും അലര്‍ജി വരാറുണ്ട്. ചിലര്‍ക്ക് തൈര് അമിതമായി കഴിച്ചാല്‍ തുമ്മല്‍, കഫക്കെട്ട് എന്നീ പ്രശ്‌നങ്ങള്‍ വരാം.

നിങ്ങള്‍ക്ക് പാല്‍ ഉല്‍പന്നങ്ങളോട് അലര്‍ജി ഉണ്ടെങ്കില്‍ അവ കഴിച്ച് ഒരും 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ മുതല്‍ വയറ്റില്‍ പല അസ്വസ്ഥതകള്‍ വരാന്‍ ആരംഭിക്കുന്നു. പ്രത്യേകിച്ച്, അടിവയറ്റില്‍ വേദന, വയര്‍ ചീര്‍ത്ത് വരല്‍, അസിഡിറ്റി, വയറിളക്കം, മനംപുരട്ടല്‍ എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ ഉടലെടുക്കുന്നു.

ചിലര്‍ക്ക് വയര്‍ മൊത്തത്തില്‍ ചീര്‍ത്ത് വരുന്നത് പോലെ, അല്ലെങ്കില്‍ വയറിന് പെട്ടെന്ന് വേദന, അസ്വസ്ഥതകള്‍ എന്നിവയെല്ലാം വരാം. ഇത് വയറിളക്കം, മലം വെള്ളം പോലെ പോകുന്ന അവസ്ഥ എന്നിവയിലേയ്ക്ക് നയിക്കാം. ചിലര്‍ക്ക് ഛര്‍ദ്ദിയും മനംപുരട്ടലുമായിരിക്കും അനുഭവപ്പെടുക.

ചിലര്‍ക്ക് ചെറിയ രീതിയില്‍ പോലും പാല്‍ ഉല്‍പന്നങ്ങള്‍ കഴിച്ചാല്‍ അലര്‍ജി വരുന്നത് കാണാം. അല്ലെങ്കില്‍ ഇത് വയറ്റില്‍ ദഹിക്കാതെ വരുന്നു. എന്നാല്‍, ചിലര്‍ക്ക് അമിതമായി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിച്ചാല്‍ മാത്രമായിരിക്കും അസ്വസ്ഥതകള്‍ ഉണ്ടാവുക. എന്തായാലും, നിങ്ങള്‍ക്ക് ഇത്തരത്തില്‍ ചെറിയ രീതിയില്‍ ആയാല്‍ പോലും അസ്വസ്ഥതകള്‍ കണ്ട് തുടങ്ങിയാല്‍ ഏറ്റവും അടുത്ത് തന്നെ ഒരു ഡോക്ടറെ കണ്ട് ചില പരിശോധനകള്‍ നടത്തി അലര്‍ജി ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കി എടുക്കാവുന്നതാണ്.

​നിങ്ങള്‍ക്ക് പാല്‍ ഉല്‍പന്നങ്ങളോട് അലര്‍ജി ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ പ്രധാനമായും നടത്തേണ്ട കുറച്ച് പരിശോധനകളുണ്ട്. അതില്‍ തന്നെ ഒന്നാണ് ലാക്ടോസ് ഇന്‍ടോളറന്‍സ് ടെസ്റ്റ്. ഈ പരിശോധനയില്‍ നിങ്ങള്‍ക്ക് ലാക്ടോസ് അടങ്ങിയ ഏതെങ്കിലും വെള്ളം കുടിക്കാന്‍ തരും. അതിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ പരിശോധിക്കും. സാധാരണ ഗതിയില്‍ നിങ്ങള്‍ക്ക് ലാക്ടോസ് അലര്‍ജി അഥായത്, പാല്‍ ഉല്‍പന്നങ്ങളോട് പ്രശ്‌നമില്ലെങ്കില്‍ അത് വേഗത്തില്‍ ദഹിക്കുകയും അത് രക്തത്തിലേയ്ക്ക് ഗൂക്കോസ് അയി അലിഞ്ഞ് ചേരുകയും ചെയ്യും. നിങ്ങള്‍ക്ക് ലാക്ടോസ് ദഹിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഗ്ലൂക്കോസ് ലെവല്‍ വര്‍ദ്ധിക്കുകയില്ല.

​​ഹൈഡ്രജന്‍ ബ്രീത്ത് ടെസ്റ്റ്​: ഈ ടെസ്റ്റില്‍ നിങ്ങള്‍ക്ക് ആദ്യം തന്നെ ലാക്ടോസ് അടങ്ങിയ എന്തെങ്കിലും കുടിക്കാന്‍ തരുന്നു. അതിന് ശേഷം നിങ്ങള്‍ ശ്വസിക്കുമ്പോള്‍ അതില്‍ എത്രത്തോളം ഹൈഡ്രജന്‍ ഉണ്ട് എന്ന് പരിശോധിക്കുന്നു. നിങ്ങള്‍ കുടിച്ച ലാക്ടോസ് ദഹിക്കാതെ വയറ്റില്‍ കിടക്കുകയാണെങ്കില്‍ അത് കുടലില്‍ കിടന്ന് അമിതമായി ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്നു. അതിനാല്‍ നിങ്ങള്‍ ശ്വസിക്കുമ്പോള്‍ അമിതമായി ഹൈഡ്രജന്‍ സാന്നിധ്യം കാണുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ട് എന്നാണ്.

സ്റ്റൂള്‍ അസിഡിറ്റി ടെസ്റ്റ്​: ഇത് പൊതുവില്‍ കുട്ടികള്‍ക്കാണ് ചെയ്യാറുള്ളത്. ഇത് പരിശോധിക്കുന്നതിനായി നിങ്ങള്‍ പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ എന്തെങ്കിലും കഴിച്ചതിന് ശേഷം നിങ്ങളുടെ മലം എടുത്ത് പരിശോധിക്കുന്നു. ലാക്ടോസ് ദഹിക്കാതെ കിടക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മലത്തില്‍ അസിഡിറ്റി ലെവല്‍ വര്‍ദ്ധിച്ചിരിക്കും. ഇത്തരം പരിശോധനകള്‍ നടത്തി ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ടെങ്കില്‍ പരമാവധി അത്തരം ആഹാരങ്ങള്‍ ഒഴിവാക്കാം.

Post a Comment

Before post Ad



 

Facebook

whatsapp group join banner