മുട്ടയുടെ മഞ്ഞ ഒഴിവാക്കാണോ?

മുട്ടയുടെ മഞ്ഞ ഒഴിവാക്കാണോ?


മുട്ട ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ മുട്ടയുടെ മഞ്ഞ പലരും വില്ലനായാണ് കണക്കാക്കുന്നത്. മഞ്ഞ മാറ്റി വയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. കാരണം മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോള്‍ കൂട്ടും എന്ന ചിന്തയാണ് പലര്‍ക്കും. ഇതിനാല്‍ ഇത് ഹൃദയാരോഗ്യത്തിന് ദോഷകരമാണെന്ന ചിന്തയാണ് പലര്‍ക്കുമുള്ളത്. വാസ്തവത്തില്‍ മുട്ട മഞ്ഞ ദോഷകരമാണോ?

മുട്ടയുടെ ഗുണങ്ങളില്‍ 90 ശതമാനം അടങ്ങിയിട്ടുള്ളത് മഞ്ഞയിലാണ്. വെള്ളയില്‍ പ്രോട്ടീന്‍ മാത്രമാണ് അടങ്ങിയിട്ടുള്ളതെന്നതാണ് വാസ്തവം. മുട്ട മഞ്ഞയില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജം അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകള്‍, പൊട്ടാസ്യം, മിനറലുകള്‍ എന്നിവയും മഞ്ഞയിലുണ്ട്. മുട്ടയുടെ മഞ്ഞയില്‍ അയേണ്‍, കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, ഫോസ്ഫറസ്, ഫാറ്റ് സോലുബിള്‍ വൈറ്റമിനുകളായ വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ഡി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതില്‍ 2 ശതമാനം പ്രോട്ടീനുകളുമുണ്ട്. ഇവ നമ്മുടെ ആമാശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ്. കാരണം ഇതിലെ അമിനോ ആസിഡുകള്‍ ഈ ഗുണം നല്‍കുന്നു.

​ബിപി ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്ന പെപ്‌റ്റൈഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സള്‍ഫേറ്റഡ് ഗ്ലൈക്കോ പെപ്‌റ്റൈഡ് സഹായിക്കുന്നു. ഇതില്‍ ല്യൂട്ടിന്‍, സിയോസാന്തിന്‍ എന്നിങ്ങനെയുള്ള അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.

കണ്ണിന്റെ ആരോഗ്യത്തിന് അമിനോ ആസിഡുകള്‍ സഹായിക്കുന്നു. കണ്ണിനുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയാനും ഏറെ നല്ലതാണ് മുട്ട മഞ്ഞ.

​ആവറേജ് സൈസിലുളള മുട്ടയില്‍ 180 മില്ലീഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഇതിനാലാണ് മുന്‍കാലങ്ങളില്‍ കൊളസ്‌ട്രോള്‍ ഉള്ളവരോട് മുട്ട മഞ്ഞ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ പറയാറുള്ളത്. എന്നാല്‍ ആധുനിക പഠനങ്ങള്‍ ദിവസവും ഒരു മുട്ട മഞ്ഞ കഴിയ്ക്കുന്നത് കൊണ്ട് ദോഷമില്ലെന്നാണ് തെളിയിക്കുന്നത്. ഇത് ഹൃദയാരോഗ്യത്തിന് ദോഷകരമാകുന്നില്ലെന്നാണ് പഠനം. ഒരു ദിവസത്തെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 300 മില്ലീഗ്രാം കൊളസ്‌ട്രോള്‍ ആവശ്യമാണ്. ഇതിനാല്‍ ഒരു മുട്ട മഞ്ഞ കഴിയ്ക്കുന്നത് ആരോഗ്യകരമായ രീതിയില്‍ ശരീരം ഉപയോഗപ്പെടുത്തുന്നു.

​ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ചിലരില്‍, പ്രത്യേകിച്ചും മലയാളികളുടെ ജീന്‍ എടുത്തു നോക്കിയാല്‍ ഫാറ്റ് ഹൈപ്പര്‍ റെസ്‌പോണ്ടേഴ്‌സ് എന്ന വിഭാഗത്തില്‍ പെട്ടവരാണ്. അതായത് പെട്ടെന്ന് തന്നെ കൊളസ്‌ട്രോള്‍ പെട്ടെന്ന് തന്നെ വരുന്നവര്‍. ഇവരെ കണ്ടെത്താന്‍ എളുപ്പവുമാണ്. കൊളസ്‌ട്രോള്‍ പരിശോധനയില്‍ മെലിഞ്ഞവരെങ്കില്‍ പോലും കൊളസ്‌ട്രോള്‍ കൂടുതലായിരിയ്ക്കും. ഇത്തരക്കാര്‍ ദിവസവും മുട്ട മഞ്ഞ എന്നത് ഒഴിവാക്കി ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ഇത് കഴിയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെ കഴിയ്ക്കണമെങ്കില്‍ നല്ല രീതിയില്‍ വ്യായാമം ചെയ്യുന്നവരോ ശാരീരിക അധ്വാനം ചെയ്യുന്നവരോ ആകണം.

ഇത് പാകം ചെയ്യുന്ന രീതിയും പ്രധാനമാണ്. കൊഴുപ്പ് അപകടകരമായ രീതിയിലേയ്ക്ക് മാറുന്നത് ഹൃദയത്തിന് പ്രശ്‌നമാകും. ഇത് മറ്റ് തരം കൊഴുപ്പുകള്‍ക്കൊപ്പം ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതല്ല. ഇതു പോലെ മധുരത്തോടൊപ്പം ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതല്ല. അതായത് കേക്കിന്റെ ഒപ്പം, മറ്റ് രാസവസ്തുക്കളോ പ്രിസവര്‍വേറ്റീവുകളോ ഉപയോഗിയ്ക്കുന്നവയില്‍ ഇത് ചേര്‍ക്കുമ്പോള്‍ എല്ലാം ദോഷമാകുന്നു. പകരം ഇത് പുഴുങ്ങി കഴിയ്ക്കാം. പോച്ച്ഡ് ആയോ കറി വച്ചോ കഴിയ്ക്കാം. വേണമെങ്കില്‍ ഓംലറ്റ്, ബുള്‍സൈ പോലെയും കഴിയ്ക്കാം.

Post a Comment

Before post Ad



 

Facebook

whatsapp group join banner