പഠിച്ചതൊന്നും ഓർമയില്ലേ? ഇതൊന്ന് പരീക്ഷിക്കൂ

പഠിച്ചതൊന്നും ഓർമയില്ലേ? ഇതൊന്ന് പരീക്ഷിക്കൂ

പല കുട്ടികളുടേയും പ്രശ്നമാണ് പഠിച്ചതെല്ലാം മറന്നു പോകുന്നുവെന്നത്. ഇത് കുട്ടികളേയും മാതാപിതാക്കളേയും ഒരുപോലെ അലട്ടുന്ന പ്രശ്നവുമാണ്. ഇതിനുള്ള പരിഹാരം തേടി പരസ്യങ്ങളില് കാണുന്ന പല ഉല്പന്നങ്ങളും കുട്ടികള്ക്ക് വാങ്ങി നല്കുന്നവരുമുണ്ട്. എന്നാല് വാസ്തവത്തില് ഇത്തരം കാര്യങ്ങളേക്കാള് ഈ പ്രശ്നത്തിന്റെ കാരണം തിരിച്ചറിഞ്ഞ് പരിഹാരം തേടുകയായാകും നല്ലത്.

ഓര്മക്കുറവിന് കാരണമാകുന്നത് നാഡികളുടെ പ്രവര്ത്തന വൈകല്യം തന്നെയാണ്. കുട്ടികള്ക്ക് പഠിയ്ക്കുന്നത് ഓര്ക്കാത്തതാണെങ്കിലും മുതിര്ന്നവര്ക്ക് മറവിയുണ്ടാകുന്നതും അല്ഷീമേഴ്സ് പോലുള്ള അവസ്ഥകളിലേയ്ക്ക് എത്തുന്നതുമെല്ലാം തന്നെ. പ്രത്യേകിച്ചും പ്രായമായവര്ക്ക് മറവി വലിയ പ്രശ്നം തന്നെയാണ്. സ്വന്തം വ്യക്തിത്വം തന്നെ മറന്നു പോകുന്നവരുണ്ട്, ഇതാണ് അല്ഷ്യീമേഴ്സ് എന്ന അവസ്ഥയില് എത്തുന്നത്. സാധാരണ ഗതിയില് തലച്ചോറിന്റെ ഫ്രന്റല് ലോബ് എന്ന ഇടത്ത് കോശങ്ങള്ക്ക് 10% കഴിവ് കുറവാണ്. അതായത് സിനാപ്സിസ് എന്ന ഗ്യാപ്പിലൂടെയാണ് തലച്ചോറിലെ സേേന്ദശങ്ങള് കടന്നു പോകുന്നത്. നമ്മുടെ ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ് ഈ ഭാഗത്തെ വീണ്ടും ഇത്തരം കഴിവുകുറവിലേയ്ക്ക നയിക്കുന്നു. നമുക്ക് ഓര്മശക്തി നല്കുന്നതും തീരുമാനങ്ങളെടുക്കാന് പ്രാപ്തി, ചിന്താശക്തി നല്കുന്നതുമെല്ലാം തന്നെ ഈ ഭാഗമാണ്. എന്നാല് അല്ഷ്യീമേഴ്സ് പോലുള്ള അവസ്ഥകളില് തലച്ചോറിന്റെ എല്ലാ ഭാഗത്തും ഇത്തരം കഴിവു കുറവുണ്ടാകുന്നു.

​ഇത്തരം ഭാഗത്തിന് കൂടുതല് പ്രവര്ത്തനശേഷി നല്കുന്നത് കീറ്റോണ് എന്ന ഘടകമാണ്. കൊഴുപ്പുകളും പ്രോട്ടീനുകളുമെല്ലാമാണ് ഇതുണ്ടാകാന് സഹായിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പ് എന്നത് പ്രധാനം. ഗ്ലൂക്കോസ് അഥവാ മധുരം കുറയ്ക്കുക. ഇതുപോലെ വെളിച്ചെണ്ണ നല്ലതാണ്. എംസിടി എന്ന ഘടകം തേങ്ങയില് നിന്നും വെളിച്ചെണ്ണയില് നിന്നും ലഭിയ്ക്കുന്ന ഒന്നാണ്. ഇത് ഓര്മശക്തി വര്ദ്ധിപ്പിയ്ക്കും. ഇതു പോലെ നട്സ് തലച്ചോറിന്റെ പ്രവര്ത്തനത്തിന് നല്ലതാണ്. ഇത് ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. ശാരീരിക ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. ഇതുപോലെ മീന് നല്ലതാണ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള് നല്ലതാണ്.

​ആഹാരരീതികൾ 
കുട്ടികള്ക്കുളള പ്രധാന പ്രശ്നങ്ങള് പഠിച്ചത് മറന്നു പോകുന്നുവെന്നത് മാത്രമല്ല, ലോജിക് ഉള്ള തീരുമാനങ്ങള് എടുക്കാന് കഴിയാതെ പോകുക, ഏകാഗ്രതക്കുറവ് എന്നിവയെല്ലാം തന്നെ കുട്ടികളെ ബാധിയ്ക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇതെല്ലാം ഇന്നത്തെ കുട്ടികളുടെ ആഹാര രീതികളുമായി കൂടി ബന്ധപ്പെട്ടരിയ്ക്കുന്നു. മധുരം, വറുത്തവ, കാര്ബോണേറ്റഡ് പാനീയങ്ങള് എന്നിവയെല്ലാം തന്നെ ഇത്തരം ബ്രെയിൻ കണ്ഫ്യൂണഷന് കാരണമാകുന്നു.

ശീലങ്ങള്‍
കുട്ടികളുടെ ഈ പ്രായത്തിലല്ലേ, കഴിച്ചോട്ടെ എന്ന രീതി പല മാതാപിതാക്കളും അവലംബിയ്ക്കുന്ന ഒന്നാണ്. മുതിര്ന്നാല് പിന്നെ ഇതൊന്നും കഴിയ്ക്കാതിരുന്നാല് പോരേയെന്നായിരിയ്ക്കും പല മാതാപിതാക്കളുടേയും ചിന്ത. എന്നാല് ചെറുപ്പത്തില് തന്നെ കുട്ടികളെ പഠിപ്പിയ്ക്കുന്ന ശീലങ്ങളാകും ഭാവിയിലും പലപ്പോഴും അവര് പിന്തുടരാന് പോകുന്നത്. ഇതിനാല് ചെറുപ്പത്തിലേ കുട്ടികളെ നല്ല ആഹാരശീലങ്ങളുമായി പരിചയപ്പെടുത്തി വിട്ടാല് മുതിരുമ്പോള് അനാരോഗ്യകരമായ ആഹാരങ്ങളില് ഒന്നും ഒരു പരിധി വരെ അവരെ ഒഴിച്ചു നിര്ത്താനും സാധിയ്ക്കും.

ഓർമശക്തി കൂറ്റൻ ഇന്ന് ഓൺലൈനിൽ ഒരുപാട് മെമ്മറി ഗെയിംസ് കുട്ടികൾക്കായുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും അത് പരിശീലിക്കാവുന്നതാണ്. ചെറിയ ചെറിയ നമ്പർ ഗെയിംസ് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ പരിശീലിപ്പിക്കാവുന്നതാണ്. സുഡോകു, ചെസ്സ്, ക്രോസ്‌വേഡ് പസിലുകൾ, സ്‌ക്രാംബിൾ മുതലായവ പോലുള്ള ബ്രെയിൻ ഗെയിമുകൾ മനസ്സിനെ സജീവമാക്കാനും വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കാനും സഹായിച്ചേക്കാം. ഈ ബ്രെയിൻ ഗെയിമുകൾ 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ ആദ്യകാല വൈജ്ഞാനിക വികാസത്തിന് പ്രത്യേകിച്ചും സഹായകരമാണ്. പുതിയ കാര്യങ്ങൾ  പഠിക്കുന്നത് നിങ്ങളുടെ മസ്തിഷ്കം പ്രയോഗിക്കുന്നതിനും മാനസികമായി സജീവമായി നിലനിർത്തുന്നതിനും നിങ്ങളെ ശീലമാക്കും. ഓർമശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ ആയുർവേദം വിവിധ ശാരീരിക വ്യായാമങ്ങളും നിർദ്ദേശിക്കുന്നു .


Post a Comment

Before post Ad



 

Facebook

whatsapp group join banner