അമിതമായി കൈകാലുകൾ വിയർക്കുന്നതാണോ നിങ്ങളുടെ പ്രശ്നം?

അമിതമായി കൈകാലുകൾ വിയർക്കുന്നതാണോ നിങ്ങളുടെ പ്രശ്നം?


ചില ആളുകളെ ശ്രദ്ധിച്ചിട്ടില്ലെ, അവരുടെ കൈയും കാലുമൊക്കെ അമിതമായി വിയർക്കാറുണ്ട്. വെറുതെ ഇരിക്കുമ്പോഴും അല്ലെങ്കിൽ എന്തെങ്കിലും ചെയ്യുമ്പോഴൊക്കെ അമിതമായി കൈകളും കാലുകളുമൊക്കെ വിയർക്കും.

ഇവർ എന്തെങ്കിലും എടുക്കാൻ പോകുമ്പോൾ കൈ തെന്നി പോകുകയും അതുപോലെ ആർക്കെങ്കിലും കൈ കൊടുക്കാൻ പോകുമ്പോൾ കൈയിലെ വിയർപ്പ് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. മറ്റുള്ളവർക്ക് ആത്മവിശ്വാസത്തോടെ കൈ കൊടുക്കാൻ പലരും ഈ കാരണം കൊണ്ട് മടിക്കാറുണ്ട്. ഇത്തരത്തിൽ കൈയും കാലും അമിതമായി വിയർക്കുന്ന അവസ്ഥയെ ഹൈപ്പർ ഹൈഡ്രോസിസ് എന്നാണ് പറയുന്നത്. പല കാരണങ്ങൾ കൊണ്ട് ഈ അവസ്ഥയുണ്ടാകാം. ഇത് എളുപ്പത്തിൽ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. എന്നാൽ അമിതമായി ഇത്തരത്തിൽ വിയർക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മറക്കരുത്.

കൈകളും കാലുകളും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം. ദിവസവും 20-30 മിനിറ്റ് കട്ടൻ ചായയിൽ കൈകളോ കാലുകളോ മുക്കിവയ്ക്കുന്നത് വിയർപ്പ് കുറയ്ക്കാൻ സഹായിക്കും. തേയിലയിൽ ആൻ്റി പെർസിപൻ്റ് ​ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ രീതിയിൽ എളുപ്പത്തിൽ വിയർപ്പിനെ തടുക്കാൻ ഇത് സഹായിക്കും. ടീ ബാ​ഗുകൾ ഉപയോ​ഗിച്ച് കൈകളും കാലുകളും തുടയ്ക്കുന്നതും ​ഗുണം ചെയ്യും. ദിവസവും ഇത് ചെയ്യാവുന്നതാണ്.

ബേക്കിംഗ് സോഡയുടെ ആൽക്കലൈൻ സ്വഭാവം വിയർക്കുന്ന കൈകൾക്കും കാലുകൾക്കും ഫലപ്രദമായ പ്രതിവിധി ഉണ്ടാക്കുന്നു. ചർമ്മത്തിലെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നതാണ് ബേക്കിംഗ് സോഡ. രണ്ടോ മൂന്നോ ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി 20-30 മിനിറ്റ് അതിൽ കൈകാലുകൾ മുക്കുക. ഇനി ബേക്കിംഗ് സോഡ ഉപയോഗിച്ച് കാലുകളും കൈകളും നന്നായി തടവുക. ഇതിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്.

ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് നാരങ്ങ നീര്. ഇതിൽ അടങ്ങിയിരിക്കുന്ന അസിഡിക് സ്വഭാവം കൈകളും കാലുകളും വിയർക്കുന്നതിനുള്ള പരിഹാരമാണ്. വെറുതെ നാരങ്ങ മുറിച്ച് കൈകളും കാലുകളിലും തേയ്ക്കുന്നത് ഏറെ നല്ലതാണ്. അല്ലെങ്കിൽ നാരങ്ങ നീര് വെള്ളത്തിൽ കലർത്തി കാലുകൾ മുക്കി വയ്ക്കാവുന്നതാണ്. ഇത് സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുകയും ഒപ്റ്റിമൽ ഫലങ്ങൾക്കായി ദിവസവും ആവർത്തിക്കുകയും ചെയ്യുക. ഉപ്പുമായി ചേർത്ത് നാരങ്ങ നീര് കൈകളിലും കാലുകളിലും തടവുന്നതും ഏറെ ​ഗുണം നൽകും.

ചർമ്മം സൗന്ദര്യത്തിന് മാത്രമല്ല കൈയിലെയും കാലിലെയും വിയർപ്പ് മാറ്റാനും ചന്ദനപ്പൊടി ഏറെ മികച്ചതാണ്. ചന്ദനപ്പൊടിക്ക് സ്വാഭാവിക തണുപ്പും പല ഗുണങ്ങളുമുണ്ട്, ഇത് വിയർപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ചന്ദനപ്പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി കൈകളിലും കാലുകളിലും പുരട്ടുക. 20 മുതൽ 30 മിനിറ്റ് ഇത് കൈകളിലും കാലുകളിലും വച്ച ശേഷം കഴുകി വൃത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. വെള്ളത്തിന് പകരം ചന്ദനപ്പൊടി കുഴക്കാൻ റോസ് വാട്ടറോ, നാരങ്ങ നീരോ ഉപയോഗിക്കാവുന്നതാണ്.

സാധാരണ വിനാഗിരിയിൽ നിന്ന് വ്യത്യസ്തമായ ആപ്പിൾ സൈ‍ഡർ വിനിഗർ പല സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. ആപ്പിൾ സിഡെർ വിനെഗറിന് ശരീരത്തിന്റെ, പ്രത്യേകിച്ച് കക്ഷങ്ങളിലെയും പാദങ്ങളിലെയും പിഎച്ച് നില നിലനിർത്താൻ സഹായിക്കും. കൈകളും കാലുകളും വിയർക്കുന്നതിനും എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന വീട്ടു വൈദ്യമാണ് ആപ്പിൾ സൈഡർ വിനിഗർ. അമിതമായ വിയർപ്പ് ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കാൻ കഴിയും. ആപ്പിൾ സിഡെർ വിനെഗർ ശരീരം വൃത്തിയായി സൂക്ഷിക്കാനും വിയർപ്പ് അല്ലെങ്കിൽ ദുർഗന്ധം തടയാനും സഹായിക്കുന്ന ഒരു ആന്റിമൈക്രോബയൽ ആയി ഇത് പ്രവർത്തിക്കുന്നു. ദിവസവും 15-20 മിനിറ്റ് ആപ്പിൾ സിഡെർ വിനെഗറും വെള്ളവും കലർന്ന മിശ്രിതത്തിൽ നിങ്ങളുടെ കൈകളും കാലുകളും മുക്കിവയ്ക്കുന്നത് ചർമ്മത്തിന്റെ പിഎച്ച് സന്തുലിതമാക്കാനും വിയർപ്പ് കുറയ്ക്കാനും സഹായിക്കും.

Post a Comment

Before post Ad



 

Facebook

whatsapp group join banner