മുടി വേണോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ!

മുടി വേണോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ!


മുടിയുടെ ആരോഗ്യം നിലനിർത്താൻ പല പൊടിക്കൈകളും പരീക്ഷിന്നുവരാണ് നമ്മളിൽ പലരും. എന്നാൽ പുറമെയുള്ള ഈ കാര്യങ്ങളുടെ കൂടെ ഉള്ളിലേക്കും ചിലതൊക്കെ ചെന്നാലേ മുടി അതിന്റെ പൂർണ ആരോഗ്യത്തോടെ വളരുകയുള്ളൂ. അതിനെന്തൊക്കെ വേണമെന്ന് നോക്കാം.

​1. വിറ്റാമിൻ ബി12 ​

വിറ്റാമിൻ  ബി12 മുടി കൊഴിയുന്നതിന് പരിഹാരമാണ്. ഇത് മുടി വളരാനും നല്ലതാണ്. മുടിയില്‍ സ്വാഭാവിക ഈര്‍പ്പം നില നിര്‍ത്താന്‍ ഇതേറെ നല്ലതാണ്. മുടിയ്ക്ക് കരുത്തു നല്‍കാനും വൈറ്റമിന്‍ ബി12 സഹായിക്കുന്നു. ഇതു പോലെ അകാലനര ചെറുക്കാനും ഇതേറെ നല്ലതാണ്.

2. കക്കയിറച്ചി​

കക്കയിറച്ചി ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

​3. യീസ്റ്റ് ​

യീസ്റ്റ് വൈറ്റമിന്‍ ബി12 സമ്പുഷ്ടമാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും ഗുണം നല്‍കും.

 4. തവിട് കളയാത്ത ധാന്യങ്ങള്‍​

തവിട് കളയാത്ത ധാന്യങ്ങള്‍ ഏറെ നല്ലതാണ്. ഇതും മുടിയുടെ ആരോഗ്യത്തിന് ഗുണം നല്‍കും. തവിട് കളയാത്ത അരി, ഗോതമ്പ്, റാഗി, തിന എന്നിവയെല്ലാം കഴിയ്ക്കാം.

 5. മീന്‍ ​

മീന്‍ വൈറ്റമിന്‍ ബി12 സമ്പുഷ്ടമായ മറ്റൊരു ഭക്ഷണ വസ്തുവാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പല പോഷകങ്ങളും അടങ്ങിയതുമാണ്.

6. പാലും പാലുല്‍പന്നങ്ങളും​

പാലും പാലുല്‍പന്നങ്ങളും മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നവയാണ്.

7. മുട്ട ​

മുട്ട വൈറ്റമിന്‍ ബി12 സമ്പുഷ്ടമായ മറ്റൊരു ഭക്ഷണ വസ്തുവാണ്. ഇത് പ്രോട്ടീന്‍ അടങ്ങിയ ഒന്ന് കൂടിയാണ്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.

Post a Comment

Before post Ad



 

Facebook

whatsapp group join banner