മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കുക!

മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കുക!

പല അമ്മമാര്‍ക്കും കുട്ടികള്‍ ഉണ്ടായി കഴിഞ്ഞാല്‍ മുലപ്പാല്‍ ഇല്ലാത്ത അവസ്ഥ കാണാം. പലപ്പോഴും ഇത്തരം സന്ദര്‍ഭത്തില്‍ കുട്ടിക്ക് പൊടി കലക്കി കൊടുക്കുകയാണ് പതിവ്. എന്നാല്‍, ഒരു കുഞ്ഞിന് ചെറുപ്പത്തില്‍ തന്നെ അമ്മയില്‍ നിന്നും മുലപ്പാലിലൂടെ ലഭിക്കേണ്ട പോഷകങ്ങള്‍ ലഭിക്കാതെ വരുന്നു. നവജാത ശുശുക്കള്‍ക്ക് അവരുടെ വളര്‍ച്ചയ്ക്ക് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കുന്നത് മുലപ്പാലില്‍ നിന്നുമാണ്. ഇത് വളരെ വേഗത്തില്‍ ദഹിക്കുകയും കുഞ്ഞിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.

എന്നാല്‍, മുലപ്പാല്‍ കുറയുന്നത് കുട്ടിയില്‍ ചിലപ്പോള്‍ പോഷകക്കുറവ് സൃഷ്ടിച്ചേക്കാം. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുന്നതിനായി അമ്മമാര്‍ എന്തെല്ലാം ആഹാരങ്ങള്‍ കഴിക്കണം എന്ന് നോക്കാം.

മുലയൂട്ടുന്ന അമ്മമാര്‍ ഈ ആഹാരം കഴിക്കരുത്, ഈ ആഹാരം കഴിക്കാം എന്ന് ഒരിക്കലും പറയാന്‍ സാധിക്കുകയില്ല. ഇവര്‍ക്ക് ഇവര്‍ ആഗ്രഹിക്കുന്ന സാധനങ്ങള്‍ ഇഷ്ടമുള്ളത്ര സാധനങ്ങള്‍ കഴിക്കാവുന്നതാണ്. ഏതെങ്കിലും ആഹാരം കഴിച്ചതിന് ശേഷം കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ മാത്രം ആ ആഹാരം ഒഴിവാക്കാന്‍ ശ്രദ്ധിക്കാം. അല്ലാത്ത ഏത് ആഹാരവും കഴിക്കാം എന്നാണ് ഡോക്ടര്‍മാർ പറയുന്നത്.

ചില ആഹാരത്തോട് അമ്മയ്ക്ക് അലര്‍ജി ഉണ്ടെങ്കില്‍ അത്തരം അലര്‍ജി കുട്ടിയിലേയ്ക്കും എത്തുന്നതിന് പ്രധാന കാരണമാണ്. അതിനാല്‍, അലര്‍ജി ആഹാരങ്ങള്‍ കഴിക്കാതിരിക്കാം. അതുപോലെ തന്നെ കുറയ്‌ക്കേണ്ടതും പരമാവധി കഴിക്കാന്‍ പാടില്ലാത്തതുമായ ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

​മദ്യം​
പുതിയ പഠന റിപ്പോര്‍ട്ട് പ്രകരം മദ്യം കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരേ ക്കാള്‍ ആധികം സ്ത്രീകളെയാണ്. അതിനാല്‍ സ്ത്രീകള്‍ പരമാവധി മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച്, മുലയൂട്ടുന്ന അമ്മമാര്‍. മൂലയൂട്ടുന്നവര്‍ മദ്യപിച്ചാല്‍ ഇതിന്റെ അംശം മൂലപ്പാലില്‍ വരുന്നതിന് കാരണമാകുന്നു. അമ്മ മദ്യപിച്ചതിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് കുഞ്ഞിനെ മുലയൂട്ടുന്നത് എങ്കില്‍ മുലപ്പാലിലെ മദ്യത്തിന്റെ അളവ് സമമായിരിക്കും. എന്നാല്‍ ഒരു 30 മിനിറ്റ്, അല്ലെങ്കില്‍ 60 മിനിറ്റിന് ശേഷമാണ് മുലയൂട്ടുന്നതെങ്കില്‍ മുലപ്പാലില്‍ മദ്യത്തിന്റെ അളവ് കൂടാന്‍ വളരെയധികം സാധ്യതയുണ്ട്. 

ഇത് കൂടാതെ, രണ്ടോ മൂന്നോ ബിയര്‍ കഴിച്ചതിന് ശേഷം കുട്ടിയെ മുല ഊട്ടിയാലും കുട്ടിയ്ക്ക് ലഭിക്കുന്ന മുലപ്പാല്‍ കുറവായിരിക്കും. ഇത്തരത്തില്‍ മുലപ്പാലില്‍ മദ്യത്തിന്റെ അളവ് വരുന്നത് കുഞ്ഞിന്റെ ആരോഗ്യത്തേയും വളര്‍ച്ചയേയും കാര്യമായി ബാധിക്കുന്നു.

​കഫേയ്ന്‍​
മിതമായ രീതിയില്‍ കഫേയ്ന്‍ കഴിക്കുന്നത് മൂലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍, അമിതമായി കാപ്പി കുടിക്കുന്നതും അതുപോലെ, കഫേയ്ന്‍ അടങ്ങിയ ആഹാരം കഴിക്കുന്നതും കുഞ്ഞിനെ അസ്വസ്ഥതപ്പെടുത്തുകയും അതുപോലെ, കുഞ്ഞിന്റെ ഉറക്കത്തെ ഇത് കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഒരു ദിവസം 300 മില്ലിഗ്രാം, അല്ലെങ്കില്‍ രണ്ട് കപ്പ് കാപ്പിയല്‍ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

​​മെര്‍ക്കുറി ലെവല്‍ കൂടിയ മത്സ്യം​
സ്രാവ്, കൊമ്പന്‍ സ്രാവ്, അയക്കൂറ എന്നീ മത്സ്യങ്ങളില്‍ അമിതമായി മെര്‍ക്കുറി അടങ്ങിയിരിക്കുന്നു. അമിതമായി മെര്‍ക്കുറി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് കുഞ്ഞിന്റെ നാഡീവ്യൂഹത്തെ കാര്യമായി ബാധിക്കുന്നു. ഇത് വളര്‍ച്ചയേയും ബാധിക്കാം. അതിനാല്‍, മുലയൂട്ടുന്ന അമ്മമാര്‍ ഇത്തരം ആഹാരങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇതിന് പകരം, സാല്‍മണ്‍ ഫിഷ്, ചാള എന്നിവയെല്ലാം കഴിക്കാവുന്നതാണ്.

​​എരിവുള്ള ആഹാരങ്ങള്‍
പല അമ്മമാര്‍ക്കും എരിവുള്ള ആഹാരങ്ങള്‍ പ്രശ്‌നമുള്ളത് അല്ലെങ്കിലും ചിലപ്പോള്‍ ഇത് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ചില കുട്ടികള്‍ക്ക് എരിവ് അലര്‍ജി ആയിരിക്കും. അതിനാല്‍, അമിതമായി എരിവ് അടങ്ങിയ ആഹാരങ്ങള്‍ പെട്ടെന്ന് അമിതമായി കഴിക്കുന്നതിന് പകരം, സാവധാനത്തില്‍ കുറച്ച് കുറച്ച് വീതം കഴിക്കാവുന്നതാണ്.

അതുപോലെ, അലര്‍ജി ഉള്ള ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് മുട്ട, പശുവിന്‍പാല്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് അലര്‍ജി ഉണ്ടാക്കാം. അതിനാല്‍, ഇത്തരം ആഹാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

പ്രോസസ്സ്ഡ് ഫുഡ്​
പരമാവധി പുറത്ത് നിന്നുള്ള ആഹാരങ്ങള്‍ കഴിക്കാതിരിക്കുക. അമിതമായി മധുരം അടങ്ങിയത്, കലോറി കൂടിയത്, അമിതമായി കൊഴുപ്പ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നത് വഴി കുഞ്ഞിന് യാതൊരുവിധത്തിലുള്ള പോഷകങ്ങളും ലഭിക്കുന്നില്ല. പകരം, അമ്മമാര്‍ തടിവെക്കുന്നു എന്നത് മാത്രമാണ് ഉണ്ടാവുക. അതിനാല്‍, ഇത്തരം ആഹാരങ്ങള്‍ക്ക് പകരം നല്ല ഹെല്‍ത്തിയായിട്ടുള്ള പഴം പച്ചക്കറികള്‍ കഴിക്കാവുന്നതാണ്.

Post a Comment

Before post Ad



 

Facebook

whatsapp group join banner