ഹൃദയാഘാത സാധ്യത അറിയാൻ ഇനി 30 സെക്കൻഡ് മതി!

ഹൃദയാഘാത സാധ്യത അറിയാൻ ഇനി 30 സെക്കൻഡ് മതി!


അറിയാതെ വന്ന് ജീവന്‍ കവര്‍ന്നെടുക്കുന്ന ഒന്നാണ് ഹാര്‍ട്ട് അറ്റാക്ക്. ചിലര്‍ക്ക് യാതൊരു മുന്‍ലക്ഷണങ്ങളുമില്ലാതെ തന്നെ വരുന്ന ഒന്നാണിത്. ആരോഗ്യവാന്മാരെന്ന് കരുതുന്നവരെ പോലും പെട്ടെന്ന് വീഴ്ത്തിക്കളയുന്ന ഒന്ന്. ഇത് ആര്‍ക്ക് വരും എപ്പോള്‍ വരുമെന്ന് കൃത്യമായി പറയാനാകില്ലെങ്കിലും കൊളസ്‌ട്രോള്‍, ഡയബെറ്റിസ്, അമിത വണ്ണം എന്നിവയെല്ലാം തന്നെ ഇക്കാര്യത്തിലേയ്ക്ക് ആക്കം കൂട്ടുന്നവയാണ്.

പോരാത്തതിന് വ്യായാമക്കുറവും അമിതാഹാരവും. അറ്റാക്ക് സാധ്യത എങ്ങനെയറിയാം എന്നതിന് മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തുകയെന്നതാണ് പരിഹാരമായുളളത്. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ ഹാര്‍ട്ട് അറ്റാക്ക് സാധ്യത തിരിച്ചറിയാന്‍ സാധിയ്ക്കുന്ന പ്രത്യേക രീതിയുണ്ട്.

കൈ വിരല്‍ കൊണ്ടാണ് ഇത് ടെസ്‌ററ് ചെയ്യാന്‍ സാധിയ്ക്കുക. ഒപ്പം ഐസ് വാട്ടറും വേണം. നമ്മുടെ ശരീരത്തിലെ ബ്ലഡ് സര്‍കുലേഷന്‍ ശരിയായി നടക്കേണ്ടത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഇതു പോലെ ഹൃദയമാണ് രക്തം പമ്പ് ചെയ്യുന്നത്. ശരീരത്തിലെ എല്ലാ അവയവങ്ങളിലേയ്ക്കും രക്തം ശരിയായി എത്തുന്നുവെങ്കില്‍ ഇതിനര്‍ത്ഥം ഹൃദയത്തിന് തകരാറില്ലെന്നത് തന്നെയാണ്. ശരീരത്തിലെ രക്തപ്രവാഹത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കൈ വിരല്‍ ടെസ്റ്റ് നടത്തുന്നത്.

​​ഇതിനായി തണുത്ത വെള്ളമാണ് വേണ്ടത്. ഐസ് വാട്ടറാണ് ഗുണകരം. ഒരു ഗ്ലാസിലോ പാത്രത്തിലോ ഇതെടുക്കുക. നമ്മുടെ വിരലിന്റെ അറ്റം ഈ വെള്ളത്തില്‍ മുക്കിപ്പിടിയ്ക്കുക. അറ്റം മാത്രം മതിയാകും, പൂര്‍ണമായും മുക്കിപ്പിടിയ്‌ക്കേണ്ടതില്ല. വെള്ളത്തില്‍ കയ്യ് 30 സെക്കന്റു നേരമാണ് മുക്കിപ്പിടിയ്ക്കുന്നത്. ഇതിന് ശേഷം കയ്യ് പുറത്തേയ്‌ക്കെടുക്കാം. കയ്യ് പുറത്തെടുത്ത് വിരലിന് അറ്റത്തെ നിറം നോക്കുക. വിരലിനറ്റം നീല അല്ലെങ്കില്‍ വെള്ള നിറത്തിലാണെങ്കില്‍ ഇത് രക്തപ്രവാഹം ശരിയല്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. രക്തം പമ്പു ചെയ്യുന്നതില്‍ ഹൃദയത്തിന് വീഴ്ച പറ്റുന്നുണ്ടെന്നര്‍ത്ഥം. ഇത് ഹൃദയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന സൂചനയാണ് നല്‍കുന്നത്. തണുത്ത വെള്ളത്തില്‍ മുക്കുമ്പോള്‍ വിരലിന്റെ അറ്റം ചുളിയുന്നതും മറ്റും സാധാരണമാണ്. എന്നാല്‍ അസാധാരണമാം വിധം നിറംമാറ്റമെങ്കിലാണ് ഹൃദയാരോഗ്യം ശരിയല്ലെന്നതിന്റെ സൂചന ലഭിയ്ക്കുന്നത്.

​ആരോഗ്യകരമായ ശീലങ്ങള്‍ പിന്‍തുടരുക. വ്യായാമങ്ങളും ഭക്ഷണ ശ്രദ്ധയുമെല്ലാം വയ്ക്കുക. ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന കൊളസ്‌ട്രോള്‍, ബിപി, പ്രമേഹ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക. സ്‌ട്രെസ് കുറയ്ക്കുക. ഇതെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Post a Comment

Before post Ad



 

Facebook

whatsapp group join banner