പ്രമേഹം മുടികൊഴിച്ചിലിനു കാരണമായേക്കുമോ?

പ്രമേഹം മുടികൊഴിച്ചിലിനു കാരണമായേക്കുമോ?


പ്രമേഹം അഥവാ ഡയബെറ്റിസ് എന്നത് നമ്മുടെ പല അവയവങ്ങളേയും ബാധിയ്ക്കുന്ന ഒന്നാണ്. വേണ്ട രീതിയില്‍ നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ ആന്തരികാവയവങ്ങളെ മോശമായ രീതിയില്‍ ബാധിയ്ക്കുന്ന ഇത് സൈലന്റ് കില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്ന് കൂടിയാണ്.

ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല, മുടി പ്രശ്‌നങ്ങള്‍ കൂടി വരുത്തുന്ന ഒന്നാണ് ഇത്. മുടി കൊഴിച്ചിലിന് ഉള്‍പ്പെടെ ഇത് വഴിയൊരുക്കുന്നു. ​​പ്രമേഹം ബാധിച്ചവരുടെ രക്തധമനികള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നില്ല. ഇത് ശിരോചര്‍മത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യത്തിന് വേണ്ട രക്തം മാത്രമല്ല, ഓക്‌സിജനും ലഭിയ്ക്കാതെയാകുന്നു.

ഓക്‌സിജന്‍ രക്തത്തിലൂടെയാണ് ശരീരത്തിന്റെ പല ഭാഗങ്ങളിലും എത്തുന്നത്. ശിരോചര്‍മത്തിന് ആവശ്യമായ പോഷകങ്ങളും രക്തപ്രവാഹം തടസപ്പെടുന്നതിലൂടെ തടസപ്പെടുന്നു.

​പ്രമേഹം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് വഴിയൊരുക്കുന്നു. ഇന്‍സുലിന്‍, ആന്‍ഡ്രോജെന്‍ ഹോര്‍മോണുകള്‍ കൂടുതലാകുമ്പോള്‍ മുടി കൊഴിച്ചിലുണ്ടാകുന്ന സാധാരണയാണ്. ഇതു പോലെ ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കമുണ്ടാകാന്‍ പ്രമേഹം വഴിയൊരുക്കുന്നു. ഇത് മുടി വളരുന്ന രോമകൂപങ്ങളെ ബാധിയ്ക്കുന്നു. ഇത് മുടി കൊഴിയാനും ഇടയാക്കുന്നു.

പ്രമേഹ രോഗികളുടെ ശരീരത്തില്‍ പല ന്യൂട്രീഷനല്‍ കുറവുകളുമുണ്ടാകുന്നു. ഇത് ആരോഗ്യത്തെ ബാധിയ്ക്കുന്നു. ബയോട്ടിന്‍, സിങ്ക്, അയേണ്‍ കുറവ് മുടി കൊഴിച്ചിലിനുളള പ്രധാന കാരണമാണ്. ഇതു പോലെ പ്രമേഹ രോഗികള്‍ക്ക് രോഗസംബന്ധമായ സ്‌ട്രെസുമുണ്ടാകാം. ഇതും മുടി കൊഴിയാന്‍ കാരണമാകാറുണ്ട്.

​ഇത്തരം മുടി കൊഴിച്ചില്‍ നിയന്ത്രിയ്ക്കാനുള്ള പ്രധാന വഴി പ്രമേഹം നിയന്ത്രിച്ച് നിര്‍ത്തുകയെന്നത് തന്നെയാണ്. ഇതിന് ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവയെല്ലാം പ്രധാനം തന്നെയാണ്. പ്രമേഹം കാരണമുണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുക. ഇതു പോലെ മുടി കൊഴിച്ചിലിന് ഇടയാക്കുന്ന പോഷകങ്ങളുടെ കുറവ് പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുക.

Post a Comment

Before post Ad



 

Facebook

whatsapp group join banner