ചർമം വെട്ടിത്തിളങ്ങാൻ വീട്ടിലുണ്ടാക്കാം ഈ ഫേസ്‌പാക്കുകൾ!

ചർമം വെട്ടിത്തിളങ്ങാൻ വീട്ടിലുണ്ടാക്കാം ഈ ഫേസ്‌പാക്കുകൾ!


തിളങ്ങുന്ന മുഖവും മൃദുവായ മുഖവുമെല്ലാം എല്ലാവരുടേയും സ്വപ്‌നങ്ങളായിരിയ്ക്കും. എന്നാല്‍ ഇത് ലഭിയ്ക്കുന്നവര്‍ ഏറെ കുറവുമാണ്. ഇതിനായി കയ്യില്‍ കിട്ടുന്ന ക്രീമുകള്‍ പരീക്ഷിയ്ക്കുന്നവരും കൃത്രിമമായ ചികിത്സാവിധികള്‍ പരീക്ഷിയ്ക്കുന്നവരുമെല്ലാമുണ്ടാകും. എന്നാല്‍ ഇതൊന്നും തന്നെയില്ലാതെ വീട്ടിലെ ചില വഴികള്‍ കൊണ്ട് തിളങ്ങുന്ന, മൃദുവായ ചര്‍മം, മുഖം നേടാന്‍ സാധിയ്ക്കും. ഇതിന് സഹായിക്കുന്ന ചില ഫേസ്പായ്ക്കുകളെക്കുറിച്ചറിയൂ.

​പഴുത്ത പപ്പായ ഇതിനുളള പ്രതിവിധിയാണ്. പഴുത്ത പപ്പായ തേനുമായി ചേര്‍ത്ത് മുഖത്തിടാം. പപ്പായയിലെ എന്‍സൈം മുഖത്തിന് ഗുണം നല്‍കുന്ന ഒന്നാണ്. തേനും ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇതും പപ്പായയും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

​​പാല്‍പ്പാട-തേന്‍-നാരങ്ങാനീര് മിശ്രിതം ഏറെ നല്ലതാണ്. പാല്‍ ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്ന ഒന്നാണ്. മുഖത്തിന് ഈര്‍പ്പവും നല്‍കുന്ന ഒന്നാണിത്. ഇതിനാല്‍ തന്നെ ഇത് മുഖത്തിന് മൃദുത്വവും തിളക്കവും നല്‍കുന്നു. നാരങ്ങയും ചര്‍മ സൗന്ദര്യത്തിന് മികച്ചതാണ്. എണ്ണമയമുള്ള ചര്‍മത്തിന് പ്രത്യേകിച്ചും ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ വഴിയാണിത്.

​തേന്‍-മഞ്ഞള്‍പ്പൊടി കോമ്പോയും ഏറെ നല്ലതാണ്. മുഖത്തിന് തിളക്കം നല്‍കാന്‍ ഇതേറെ നല്ലതാണ്. തേനിനും മഞ്ഞള്‍പ്പടിയും ചേര്‍ത്ത് മുഖത്തിടാം. തേനിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. മഞ്ഞളിനും ഇതേ ഗുണമുണ്ട്. ഇവ ചര്‍മത്തിന് പല തരത്തിലെ ഗുണം നല്‍കുന്നതോടൊപ്പം ബാക്ടീരിയല്‍ ഇന്‍ഫെക്ഷന് എതിരായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു. ചര്‍മം തിളങ്ങാനും ഇത് നല്ലതാണ്.

​​കറ്റാര്‍വാഴ ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് ചര്‍മത്തില്‍ വെറുതേ പുരട്ടുന്നത് തന്നെ കാര്യമായ ഗുണം നല്‍കും. ഇതില്‍ തേന്‍ ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ് കറ്റാര്‍ വാഴ. ഇത് ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും നല്ലതാണ്. ഇതിന്റെ ജെല്‍ നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന പല തരം പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് കറ്റാര്‍ വാഴ ജെല്‍.

Post a Comment

Before post Ad



 

Facebook

whatsapp group join banner