നരച്ചമുടി ഇനി വീട്ടിൽ തന്നെ കറുപ്പിക്കാം!

നരച്ചമുടി ഇനി വീട്ടിൽ തന്നെ കറുപ്പിക്കാം!


മുടി നരയ്ക്കുന്നത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പല കാരണങ്ങൾ കൊണ്ടാണ് മുടി നരയ്ക്കുന്നത്. ഇതിൻ്റെ പ്രധാന കാരണം ഒരു പരിധി വരെ ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്. ഭക്ഷണക്രമവും മുടി നരയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത് കൂടാതെ പാരമ്പര്യവും മുടി നരയ്ക്കാനുള്ള ഒരു കാരണമാണ്. ചെറുപ്പത്തിൽ തന്നെ മുടി നരച്ച് പോകുന്നത് പലരുടെയും ആത്മവിശ്വാസം പോലും കെടുത്തുന്നതാണ്. ചിലർ മുടി കളർ ചെയ്തും അതുപോലെ ഹെന്ന് ചെയ്തുമൊക്കെ നര മറയ്ക്കാറുണ്ട്. കെമിക്കലുകൾ നിറഞ്ഞ രീതികൾ പലപ്പോഴും മുടിയുടെ ആരോ​ഗ്യത്തെ തന്നെ മോശമായി ബാധിച്ചേക്കാം. മുടി കറുപ്പിക്കാൻ പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു കൂട്ട് നോക്കാം.

മുടിയുടെ ആരോ​ഗ്യത്തിന് പല തരത്തിലുള്ള ​ഗുണങ്ങൾ നൽകുന്നതാണ് കരിഞ്ചീരകം. മുടികൊഴിച്ചിൽ, അകാല നര എന്നിവയെല്ലാം മാറ്റാൻ ഏറെ നല്ലതാണ് കരിഞ്ചീരകം. ഇത് മാത്രമല്ല തലയിലെ താരന് എതിരെ പോരാടാനും കരിഞ്ചീരകം ഏറെ മികച്ചതാണ്. തലയോട്ടിയിൽ നിന്ന് മുടിയെ ആരോ​ഗ്യത്തോടെ വളരാൻ ഇത് സഹായിക്കും. കൊഴിഞ്ഞ് പോകുന്ന മുടിയുടെ സ്ഥാനത്ത് പുതിയ മുടി വളർന്ന് വരാത്തതാണ് പലര്‍കും മുടിയുടെ ഉള്ള് കുറയാനുള്ള പ്രധാന കാരണം. നര മാറ്റുന്നത് മാത്രമല്ല, കരിഞ്ചീരകത്തിന്റെ ഉപയോഗത്തിലൂടെ കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വളരുന്നു.

മുടി വളരാനും താരൻ മാറ്റാനും ഏറെ നല്ലതാണ് ഉലുവ. താരൻ്റെ പ്രധാന വില്ലനാണ് ഉലുവയെന്ന് തന്നെ പറയാം. അടുക്കളയിലെ പാചകത്തിന് മാത്രമല്ല മുടിയുടെ അഴകിനും ഉലുവ ഏറെ മികച്ചതാണെന്നാണ് പറയപ്പെടുന്നത്. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളാണ് ഉലുവ എന്ന ചെറു ചെരുവയ്ക്കുള്ളിൽ അടങ്ങിയിട്ടുള്ളത്. ഇതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവുമധികം ഗുണങ്ങൾ ചെയ്യുന്നതാണ്. മുടിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ ഇതിലെ മറ്റ് പോഷണങ്ങൾ സഹായിക്കാറുണ്ട്.

കട്ടൻ ചായയിൽ ധാരാളം കഫീൻ അടങ്ങിയിട്ടുണ്ട് ഇത് ആരോഗ്യകരമായ ശിരോചർമ്മത്തെ പിന്തുണയ്ക്കുകയും രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടിയെ വേരിൽ നിന്ന് ബലപ്പെടുത്തുകയും ചെയ്യും. കട്ടൻ ചായ ഒഴിച്ച് വെറുതെ മുടി കഴുകുന്നത് മുടിയ്ക്ക് ധാരാളം ​ഗുണങ്ങൾ നൽകാൻ സഹായിക്കും. കട്ടൻ ചായയിലെ തേഫ്‌ലാവിൻ, തേറൂബിഗിൻസ് എന്നീ ഘടകങ്ങളുടെ സാന്നിധ്യമാണ് അതിന് ഇരുണ്ട നിറം നൽകുന്നത്. അതുകൊണ്ട് തന്നെ കട്ടൻ ചായ ഉപയോ​ഗിച്ച് മുടി കഴുകുന്നത് മുടിയുടെ കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിനും നരച്ച മുടി കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Post a Comment

Before post Ad



 

Facebook

whatsapp group join banner