പ്രായമായവരിലെ ഉറക്കക്കുറവ് ശ്രദ്ധിക്കാം!

പ്രായമായവരിലെ ഉറക്കക്കുറവ് ശ്രദ്ധിക്കാം!


ഉറക്കമെന്നത് നമ്മുടെ ആരോഗ്യത്തിന്, ഭക്ഷണം എന്നതു പോലെ തന്നെ,  പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങളാലും ഉറക്കം ലഭിയ്ക്കാത്തവരും ഉറക്കം കുറയുന്നവരും ഉറങ്ങാന്‍ സാധിയ്ക്കാത്തവരുമെല്ലാമുണ്ട്. വാര്‍ദ്ധക്യമെന്നത് പല അവശതകളുടേയും കാലഘട്ടം കൂടിയാണ്. ഇതില്‍ ഒന്നാണ് ഉറക്കം കുറയുകയെന്നത്.

പ്രായമായവര്‍ക്ക് ഉറക്കം കുറയുന്നത് നാം ശ്രദ്ധിച്ച് കാണും. ഇതെന്ത് കൊണ്ടെന്ന് ആലോചിച്ചിട്ടുമുണ്ടാകും. ഇതിന് പുറകില്‍ സയന്‍സ് പറയുന്ന പല കാരണങ്ങളുമുണ്ട്. ​ നമ്മുടെ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന മെലറ്റോണിൻ എന്ന ഹോര്‍മോണാണ് ഉറക്കത്തിന് സഹായിക്കുന്നത്. ഇത് സ്ലീപ് ഹോര്‍മോണ്‍ എന്ന് കൂടി അറിയപ്പെടുന്നുമുണ്ട്. മെലറ്റോണിൻ ഇരുട്ടിനോട് പ്രതികരിച്ചാണ് ഉറക്കമുണ്ടാക്കുന്നത്. ഇരുണ്ട അവസ്ഥയില്‍, രാത്രിയില്‍ ഉറങ്ങാറായി എന്ന തോന്നല്‍ ബ്രെയിനുണ്ടാകുമ്പോള്‍ മെലറ്റോണിൻ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് ഉറക്കമുണ്ടാക്കുന്നു.

ഇരുണ്ട മുറിയാണ് ഉറക്കത്തിന് നല്ലതെന്ന് പറയുന്നതിന്റെ കാരണം കൂടി ഇതാണ്. എന്നാല്‍ പ്രായമാകുന്തോറും ഇത്തരം സന്ദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ബ്രെയിന്‍ കഴിവ് കുറയുന്നു. കുറവ് മെലറ്റോണിൻ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതാണ് ഉറക്കക്കുറവിനുള്ള ഒരു പ്രധാനപ്പെട്ട കാരണം. വയര്‍ കുറയ്ക്കാന്‍ ആയുര്‍വേദം വഴി പറയുന്നു​

​​പലപ്പോഴും പ്രായമായവര്‍ക്ക് മറ്റുള്ളവരെ പോലെ സമയം കൃത്യമായി സെന്‍സ് ചെയ്യാന്‍ സാധിയ്ക്കാറില്ല. ഇത് പ്രായമാകുമ്പോള്‍ ഉറക്കം കുറയുന്നതിന്റെ ഒരു കാരണമാണ്. മാത്രമല്ല, പകല്‍ ഉറക്കം, മയക്കമെല്ലാം വാര്‍ദ്ധക്യത്തില്‍ കണ്ടു വരുന്ന കാര്യങ്ങളാണ്. ഇത്തരത്തില്‍ ഇടവിട്ടുള്ള ഉറക്കം രാത്രിയിലെ നീണ്ട ഉറക്കത്തിന് തടസം സൃഷ്ടിയ്ക്കുന്നു. ഇതും പ്രായമാകുമ്പോഴുളള ഉറക്കക്കുറവിന്റെ പ്രധാന കാരണങ്ങളില്‍ പെടുന്നു.

​പ്രായമാകുമ്പോളുണ്ടാകുന്ന കാഴ്ചത്തകരാറുകള്‍ ഉറക്കക്കുറവിനുള്ള പ്രധാന കാരണങ്ങളില്‍ പെടുന്ന ഒന്നാണ്. കണ്ണിലൂടെ ഇരുട്ടും പ്രകാശവും വഴി ബ്രെയിനിന് സന്ദേശങ്ങള്‍ ലഭിയ്ക്കുന്നതും മെലറ്റോണിൻ ഉല്‍പാദനത്തിന് സഹായിക്കുന്നു. എന്നാല്‍ കാഴ്ചശക്തി കുറയുമ്പോള്‍ തലച്ചോറിന് ഇത്തരം സന്ദേശങ്ങള്‍ ലഭിയ്ക്കുന്നത് കുറയുന്നതിലൂടെയും ഉറക്കക്കുറവുണ്ടാകുന്നു.

നമ്മുടെ ശാരീരിക, മാനസിക ആരോഗ്യക്കുറവും ഉറക്കക്കുറവിന് കാരണമാകാറുണ്ട്. പ്രായമാകുമ്പോഴുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍, ശാരീരിക വേദനകള്‍ നല്ല ഉറക്കത്തിന് തടസം നില്‍ക്കുന്നു. ഇതു പോലെ മാനസികമായി ബുദ്ധിമുട്ടുകള്‍ പലര്‍ക്കുമുണ്ടാകുന്ന അവസരം കൂടിയാണ് വാര്‍ദ്ധക്യം. ഇതും ഉറക്കക്കുറവിന് കാരണമാകുന്നു. ശരീരത്തിന് നല്ല വ്യായാമം ലഭിയ്ക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. വാര്‍ദ്ധക്യത്തില്‍ വ്യായാമത്തിന് ഇറങ്ങുന്നവർ വളരെ കുറവായിരിയ്ക്കും. ഇതും ഉറക്കക്കുറവിന് കാരണമാകുന്ന ഒന്നാണ്.

Post a Comment

Before post Ad



 

Facebook

whatsapp group join banner