ശ്രദ്ധിക്കാം വെരികോസ് വെയിൻ!

ശ്രദ്ധിക്കാം വെരികോസ് വെയിൻ!


ഞരമ്പുകള്‍ തടിച്ച് പൊന്തി അതിന്റെ ഭാഗത്ത് ചൊറിച്ചിലും, ചര്‍മ്മം അമിതമായി വരണ്ടിരിക്കുന്നതും വേരികോസ് വെയ്‌ന്റെ ലക്ഷണമാണ്. വേരികോസ് വെയ്ന്‍ വന്നുകഴിഞ്ഞാല്‍ കണങ്കാളില്‍ നീര് വെക്കുകയും ചിലര്‍ക്ക് ചൊറിഞ്ഞ് പൊട്ടുന്ന അവസ്ഥയും കണ്ട് വരാറുണ്ട്. കാലിന് നല്ല ഭാരം അനുഭവപ്പെടുകയും നന്നായി വലിഞ്ഞ് മുറുകി ഇരിക്കുന്നത് പോലെ തോന്നുകയും ചെയ്യുന്നു. ഇവ ഒഴിവാക്കുന്നതിന് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

നന്നായി ഫ്ലേവിനോയ്ഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ന്‌ലതാണ്. ഇത് വേരികോസ് വെയ്ന്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഫ്ലേവിനോയ്ഡ് രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തം ഞരമ്പില്‍ കട്ടപിടിക്കാതിരിക്കുന്നതിനും അതുപോലെ, നന്നായി സഞ്ചരിക്കുന്നതിനും സഹായിക്കുന്നുണ്ട്. കൂടാതെ, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തധമനികളെ ശാന്തമാക്കി എടുക്കുന്നതിനും ഇവ സഹായിക്കുന്നു. അതിനാല്‍ ഫ്ലേവിനോയ്ഡ് അടങ്ങിയിട്ടുള്ള സിട്രസ്സ് പഴങ്ങള്‍, ബെറീസ്, ആപ്പിള്‍, സവാള, കാപ്‌സിക്കം, ചീര, വെളുത്തുള്ളി, ബ്രോക്കോളി എന്നിവ കഴിക്കാവുന്നതാണ്.

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരത്തലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ, പേശികളെ ബലപ്പെടുത്താനും അതുവഴി, ഞരമ്പുകളിലേയ്ക്കും മറ്റും വരുന്ന ഭാരത്തെ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍, യോഗ, സൈക്ലിംഗ്, നീന്തല്‍ എന്നീ വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ അമിതമായി കാലുകളിലേയ്ക്ക് ഭാരം എത്തുകയും ഇല്ല. എന്നാല്‍ പേശികള്‍ക്ക് നല്ല വ്യായാമം ലഭിക്കുകയും ചെയ്യും. ഇത്തരം വ്യായാമങ്ങള്‍ ചെയ്ത് ശീലിക്കുന്നത് നല്ലതാണ്.

ഇന്ന് പലരും ജീന്‍സ് ധരിക്കാറുണ്ട്. എന്നാല്‍ സ്ത്രീകളായാലും പുരുഷന്മാരായാലും പരമാവധി ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഇത് രക്തോട്ടം കൃത്യമായി നടക്കാതിരിക്കുന്നതിന് ഒരു കാരണമാകുന്നു. ഇത് വേരികോസ് വെയ്ന്‍ വര്‍ദ്ധിപ്പിക്കുന്നതിന് പിന്നിലെ മറ്റൊരു കാരണമാണ്.

നന്നായി പൊട്ടാസ്യം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ലെന്റില്‍സ്, ബീന്‍സ്, ബദാം, പിസ്ത, ഉരുളക്കിഴങ്ങ്, ചൂര മീന്‍ എന്നിവയെല്ലാം പൊട്ടാസ്യം റിച്ചാണ്. ഈ ആഹാരങ്ങള്‍ കഴിക്കുന്നത് വേരികോസ് വെയ്ന്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, വേരികോസ് വെയ്ന്‍ മൂലമുള്ള ബുദ്ധിമുട്ടുകളും കുറയ്ക്കുന്നതാണ്.

നന്നായി നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. നട്‌സ്, സീഡ്‌സ്, ഓട്‌സ്, ഗോതമ്പ്, ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിങ്ങനെ നാരുകളാല്‍ സമ്പന്നമായ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ, ശരീരഭാരം കുറയ്ക്കുന്നതും നല്ലതാണ്. അമിതമായി ശരീരഭാരം ഉള്ളവരില്‍ വേരികോസ് വെയ്ന്‍ കണ്ട് വരുന്നുണ്ട്.

Post a Comment

Before post Ad



 

Facebook

whatsapp group join banner