അള്‍ഷിമേഴ്‌സ് രോഗം ബാധിച്ചവരുടെ ജീവിതം അത്യന്തം ദുരിതപൂര്‍ണമാണ്. ഓര്‍മകള്‍ താളം തെറ്റുന്നു. സ്ഥല കാലങ്ങള്‍ മറന്നുതുടങ്ങുന്നു. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും പേരുകള്‍ പോലും മറക്കുന്നു. സമയത്ത് ഭക്ഷണം, കുളി മുതലായവ നടത്തണമെന്നുപോലും മറന്നുപോകുന്നു. ഇടയ്ക്കിടെ അസംബന്ധ ജല്‍പനങ്ങള്‍ പുറത്തുവരുന്നു. മലമൂത്ര വിസര്‍ജനം നടക്കുന്നതുപോലും രോഗി അറിയുന്നില്ല. മറ്റാരെങ്കിലും വന്ന് വൃത്തിയാക്കിയില്ലെങ്കില്‍ അതില്‍ കഴിയേണ്ടിവരുന്നു. ജനിച്ചാല്‍ വളരും, വളര്‍ന്നാല്‍ വയസാവും. വയസായാല്‍ ചിലരുടെ ജീവിതമെങ്കിലും അള്‍ഷിമേഴ്‌സ് രോഗബാധയാല്‍ ദുരിതപൂര്‍ണമാവും. മസ്തിഷ്‌കകോശങ്ങള്‍ നാശോന്മുഖമാവുന്നതാണ് അള്‍ഷിമേഴ്‌സ് രോഗമെന്ന് സാമാന്യമായി പറയാം.
1905ലാണ് ഈ രോഗത്തെ തിരിച്ചറിഞ്ഞത്. അലോയ്ഡ് അള്‍ഷിമേഴ്‌സ് എന്ന ജര്‍മന്‍ ന്യൂറോളജിസ്റ്റാണ് കണ്ടെത്തല്‍ നടത്തിയ ആ മഹാന്‍. അതിനാല്‍ രോഗത്തിന് അദ്ദേഹത്തിന്റെ പേരുതന്നെ വീണു. ക്ഷമയും സ്‌നേഹാനുഭൂതിയും നിരന്തര പരിചരണവുമാണ് രോഗിക്ക് മരുന്നുകളെക്കാള്‍ ആശ്വാസമാവുക. അള്‍ഷിമേഴ്‌സിന്റെ പിടിയിലമരുമ്പോള്‍ പഠിപ്പും സംസ്‌കാരവുമുള്ളവര്‍പോലും മറ്റൊരാളായി മാറുന്നു.




Post a Comment