കുടിവെള്ളം തയ്യാറാക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കരിങ്ങാലി. കരിങ്ങാലിയുടെ കാതലാണ് ഇതിനായി ഉപയോഗിക്കുന്നത്. കുടിക്കാനായി വെള്ളം തിളപ്പിക്കുമ്പോള്‍ അതിലേക്ക് ഒരു ചെറിയ കഷണം കരിങ്ങാലി കാതല്‍ ഇടണം. ദാഹിക്കുമ്പോള്‍ ആ വെള്ളം കുറേശ്ശേ കുടിക്കാം. രക്തശുദ്ധിക്കും ദാഹശമനത്തിനും ബഹുവിശേഷമാണ് കരിങ്ങാലി.
ഇംഗ്ലീഷില്‍ Cutch Tree, Black catechu, Black cutch, Cashoo, Catechu, Wadalee gum എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. കരിങ്ങാലിയുടെ തടിയും തൊലിയും ആയുര്‍വേദ വൈദ്യത്തില്‍ ഉപയോഗിക്കുന്നു. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തില്‍ ഇവ വ്യാപകമായി വളരുന്നു.
ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാല്‍ സംസ്‌കൃതത്തില്‍ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരംതിരിച്ചിട്ടുണ്ട്. കാതല്‍, തണ്ട്, പൂവ് എന്നിവ ഔഷധനിര്‍മാണത്തിന് ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക, ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ ഇതിനെ കുഷ്ഠഘ്നൗഷധങ്ങളുടെ വര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
നമ്മുടെ തെറ്റായ ജീവിതശൈലിയുടെയും ഭക്ഷണശീലങ്ങളുടെയും ഫലമായി കാലക്രമേണ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളാണ് ആയുര്‍വേദത്തില്‍ പല രോഗങ്ങള്‍ക്കും മൂലകാരണമായി കണക്കാക്കുന്നത്. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ നിര്‍വീര്യമാക്കാന്‍ കരിങ്ങാലി ഏറെ സഹായകമാണ്. രേതസ് ഗുണങ്ങളുള്ള കരിങ്ങാലി ശരീരത്തിലെ പിത്ത വൈകല്യങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കരള്‍ സംരക്ഷണ, ഹെമാറ്റിനിക് സസ്യങ്ങള്‍ക്കൊപ്പം കരങ്ങാലിയുടെ ഉപയോഗത്തിലൂടെ നിരവധി കരള്‍ പ്രശ്‌നങ്ങളും രക്തവൈകല്യങ്ങളും എളുപ്പത്തില്‍ നിയന്ത്രിക്കാനാകുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു.
.jpg)



Post a Comment