അസ്ഥികളിലെ കാന്‍സറിനെക്കുറിച്ച് അറിയാം

അസ്ഥികളിലെ കാന്‍സറിനെക്കുറിച്ച് അറിയാം

 


മാരകമായ കാന്‍സര്‍ ബാധിച്ച് ലോകത്ത് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്. കോശങ്ങളുടെ അസാധാരണമായ വളര്‍ച്ച മൂലം ഉണ്ടാവുന്ന ഒരു അവസ്ഥയാണ് കാന്‍സര്‍. ഇത്തരത്തില്‍ ഗുരുതരമായ ഒരിനമാണ് എല്ലുകളിലെ കാന്‍സര്‍. അസ്ഥിയുടെ പ്രതലത്തിനകത്തോ പുറത്തോ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുന്നതാണ് ബോണ്‍ കാന്‍സര്‍. ഇത്തരത്തിലുള്ള അര്‍ബുദം പ്രധാനമായും പെല്‍വിസിലോ കൈകാലുകളിലോ നീളമുള്ള അസ്ഥികളിലോ കാണപ്പെടുന്നു.

എല്ലുകളിലെ കാന്‍സറിന്റെ കാരണങ്ങള്‍: എല്ലുകളിലെ കാന്‍സര്‍ അപൂര്‍വ ഇനമാണ്. ഒരു ശതമാനത്തില്‍ താഴെയാണ് ഈ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം. എല്ലുകളിലെ കാന്‍സറിന് കാരണങ്ങളില്‍ പ്രധാനപ്പെട്ടവ വയസ്സ്, ഓങ്കോജീനുകള്‍ സൃഷ്ടിക്കുന്ന ജീന്‍ മ്യൂട്ടേഷനുകള്‍, കുടുംബത്തില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വന്ന ചരിത്രമുള്ളവര്‍, മോശം ജീവിതശൈലി, മുമ്പ് റേഡിയേഷന്‍ തെറാപ്പിക്ക് വിധേയമായവര്‍ എന്നിവയാണ്.




വേദനയും വീക്കവും: എല്ലുകളിലെ കാന്‍സറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് നീര്‍വീക്കവും വേദനയും. ഈ വേദന രാത്രിയില്‍ കൂടുതല്‍ വഷളാകുകയും ഉറക്കം നഷ്ടപ്പെടുന്ന വിധത്തില്‍ ശരീരത്തെ ബാധിക്കുകയും ചെയ്യും. ശരീരഭാരം കുറയല്‍ എല്ലുകളിലെ കാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഒരിക്കലും അവഗണിക്കരുത്. അസ്ഥികളുടെ ആരോഗ്യം മോശമായതാണ് പെട്ടെന്ന് ശരീരഭാരം കുറയാന്‍ കാരണമാകുന്നത്. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം.

കടുത്ത ക്ഷീണം: നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? എല്ലുകളിലെ കാന്‍സറിന്റെ പ്രധാന മുന്നറിയിപ്പ് അടയാളങ്ങളിലൊന്നാണ് ക്ഷീണം. നിങ്ങള്‍ക്ക് നിരന്തരം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍, പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

സന്ധികളിലെ വേദന: സന്ധിയിലെ അസാധാരണമായ കാഠിന്യവും നടക്കാനോ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനോ എളുപ്പമല്ലതാവുന്നതും എല്ലുകളിലെ കാന്‍സറിന്റെ മുന്നറിയിപ്പ് ലക്ഷണമാണ്. അത് അവഗണിക്കരുത്. പതിവായി സന്ധിവേദനയും സന്ധികളില്‍ കാഠിന്യവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ പരിശോധന നടത്തണം.

പനി: എല്ലുകളിലെ അര്‍ബുദത്തിന്റെ മറ്റൊരു സാധാരണവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ മറ്റൊരു ലക്ഷണമാണ് പനി. സ്ഥിരമായി പനി വരുന്നുണ്ടെങ്കില്‍ ജാഗ്രത പുലര്‍ത്തണം.

എല്ലില്‍ മുഴ: കോശങ്ങളുടെ അസാധാരണ വളര്‍ച്ച മൂലമാണ് എല്ലുകളില്‍ മുഴകള്‍ ഉണ്ടാവുന്നത്. ഇത് ചിലപ്പോള്‍ കാന്‍സര്‍ രൂപപ്പെടാന്‍ ഇടയാക്കും. എല്ലുകളിലെ കാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാണ് എല്ലിനു മുകളില്‍ കാണപ്പെടുന്ന മുഴ.

രാത്രിയില്‍ അമിത വിയര്‍പ്പ്: രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമായ എന്തെങ്കിലും സംഭവിക്കുന്നതിന്റെ മുന്നറിയിപ്പ് സൂചനയാണ്. പെട്ടെന്ന് വിയര്‍ക്കാന്‍ തുടങ്ങുന്ന ഒരാളാണെങ്കില്‍, പ്രത്യേകിച്ച് രാത്രിയില്‍ ഡോക്ടറെ ഇക്കാര്യം അറിയിക്കുകയും സമയബന്ധിതമായ പരിശോധനകള്‍ നടത്തുകയും വേണം.


Post a Comment

Before post Ad



 

Facebook

whatsapp group join banner