എന്തിനാണ് പേനയുടെ ക്യാപ്പില്‍ ദ്വാരം ഉള്ളത്?

എന്തിനാണ് പേനയുടെ ക്യാപ്പില്‍ ദ്വാരം ഉള്ളത്?

 


1, മഷി പെട്ടെന്ന് ഉണങ്ങാന്‍. സത്യം പറഞ്ഞാണ് ക്യാപ്പില്‍ ദ്വാരം ഉള്ളതുകൊണ്ട് കാറ്റ് കയറി മഷി പെട്ടന്ന് ഉണങ്ങും. എന്നാല്‍, മഷി പെട്ടെന്ന് ഉണങ്ങുന്നതു നല്ലതല്ല. മഷി ഉണങ്ങിയാല്‍ വീണ്ടും എഴുതുന്നതിനു മുമ്പായി പേന ഒന്ന് കുടയണം. അപ്പോള്‍ മഷി ഉണങ്ങുന്നതിനായല്ല ദ്വാരം ഇട്ടിരിക്കുന്നത്.

2, മര്‍ദം തുലനം ചെയ്യാന്‍. ശരിയാണ്. പേനയുടെ ക്യാപ്പില്‍ ദ്വാരം ഇല്ലെങ്കില്‍ ക്യാപ്പ് അടയ്ക്കുമ്പോള്‍ അതില്‍ വായുമര്‍ദം കൂടുകയും തന്മൂലം ക്യാപ്പ് ശരിയായി അടയാതിരിക്കുകയോ, അല്ലെങ്കില്‍ അടഞ്ഞശേഷം തള്ളിത്തുറന്നു പോവുകയോ ചെയ്യാം. കൂടാതെ വിമാനയാത്രയില്‍ ക്യാപ്പിനകത്തെ മര്‍ദത്തില്‍ മഷിയെ തള്ളി ലീക്കാവുകയോ ചെയ്യാം.


3, പേനയുടെ ക്യാപ്പ് അറിയാതെ തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെ ആളു മരിക്കാതിരിക്കാന്‍. പേന കൈയില്‍പിടിച്ച് ആലോചിച്ച് ക്യാപ്പ് കടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. 2000 മുതല്‍ 2010 കൊല്ലം വരെയുള്ള പത്തുവര്‍ഷത്തില്‍ ആയിരക്കണക്കിന് ആളുകള്‍ ക്യാപ്പ് തൊണ്ടയില്‍ കുടുങ്ങി അപകടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ 60 ശതമാനവും 6 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളാണ്.

പ്രശസ്തരായ  BiC Pens എന്ന കമ്പനിയാണ് ആദ്യമായി പേനയുടെ ക്യാപ്പില്‍ ദ്വാരമിട്ട് പേന ഇറക്കിയത്. അതിനുശേഷം എല്ലാ കമ്പനികളും ഇത് പിന്തുടരുന്നു.  വലിയ ക്യാപ് ഉള്ള പേനകളില്‍ ഒട്ടുമുക്കാലും ദ്വാരമുള്ള ക്യാപ്പ് ആണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. അമേരിക്കയില്‍മാത്രം ചുരുങ്ങിയത് 100 പേരുടെയെങ്കിലും ജീവന്‍ ഇതുവഴി രക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നാണ് BiC Pens കമ്പനി പറയുന്നത്.

Post a Comment

Before post Ad



 

Facebook

whatsapp group join banner