ലോകം മുഴുവനും രക്തബാഗുകള്‍ വിതരണം ചെയ്യുന്ന കേരള കമ്പനി Terumo Penpol Pvt ltd

ലോകം മുഴുവനും രക്തബാഗുകള്‍ വിതരണം ചെയ്യുന്ന കേരള കമ്പനി Terumo Penpol Pvt ltd

 

ലോകത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന Blood ബാഗുകളുടെ 12 ശതമാനവും കേരളത്തിലെ തിരുവനന്തപുരത്തുള്ള Terumo Penpol Pvt. Ltd. എന്ന സ്ഥാപനമാണ് ഉല്‍പാദിപ്പിക്കുന്നതെന്ന് നിങ്ങളിലെത്ര പേര്‍ക്കറിയാം? ലോകത്തിലെയും ഏഷ്യന്‍ ഭൂഖണ്ഡത്തിലെയും നമ്മുടെ ഇന്ത്യയിലെയും ഏറ്റവും വലിയ Blood Bag ഉല്‍പാദകരാണ് നമ്മുടെ കേരളത്തിലുള്ള Terumo Penpol എന്ന സ്ഥാപനം. 

IAS ഉദ്യോഗസ്ഥന്‍ ആയിരിക്കെ ജോലി രാജിവച്ച് കേരളത്തില്‍ കമ്പനി ആരംഭിച്ച സി ബാലഗോപാലിനോട് അന്ന് പലരും 'ഇതു വേണോ' എന്ന് ചോദിച്ചിരുന്നു. അങ്ങനൊരു ശങ്കയില്‍ വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ ഇന്ന് ഈ കാണുംവിധം ആയിരത്തിലധികം തൊഴിലാളികളുള്ള സ്ഥാപനമായി Terumo Penpol മാറുമായിരുന്നില്ല. 

Penpol എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം പിന്നീട് ജപ്പാന്‍ കമ്പനിയായ Terumoക്കൊപ്പം സംയുക്തമായി ബ്ലഡ് ബാഗ് നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. വര്‍ഷം 35 മില്യണ്‍ Blood ബാഗുകള്‍ നിര്‍മിക്കുകയും 80ലധികം രാജ്യങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം covid-19 സമയത്ത് ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി റെസ്പോണ്‍സ് ഫണ്ടിലേക്ക് ഗണ്യമായ സംഭാവന നല്‍കുകയും കേരളത്തിലെ ആരോഗ്യമേഖലയില്‍ പ്രതിരോധ സംവിധാനത്തിന് വളരെ വലിയ സഹായം നല്‍കുകയും ചെയ്തു.

Post a Comment

Before post Ad



 

Facebook

whatsapp group join banner