ഉത്തരാര്‍ധ ഗോളത്തില്‍ പൊതുവേ കാണപ്പെടുന്ന ഒരിനം മരമാണ് ബിര്‍ച്ച്. Birch എന്നത് ഇംഗ്ലീഷ് പേരാണ്. Betula എന്ന ജനുസ്സിലെ മരങ്ങളെയാണ് ഇങ്ങനെ പറയുന്നത്. ഇത് ഒരു ഇലപൊഴിയും മരമാണ്. ഈടുള്ള തടിയാണ് ഈ മരത്തിന്. ഇതിന്റെ ശാഖകളില്‍ കണ്ണുകള്‍ പോലെയുള്ള അടയാളം കാണാം. ഹെമിസ് ദേശീയോദ്യാനത്തില്‍ ധാരാളം ബര്‍ച്ച് മരങ്ങള്‍ കാണാം.
ഇതിന്റെ തൊലി വീതിയില്‍ പൊളിച്ചെടുത്ത്, ഇന്നത്തെ കടലാസിനു സമാനമായി പുരാതന ഇന്ത്യയില്‍ എഴുതാന്‍ ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഭുര്‍ജ പത്രം എന്ന് അറിയപ്പെട്ടിരുന്ന ഇത് ഏറെക്കാലം കേടുകൂടാതെ നിലനില്‍ക്കുമായിരുന്ന ഒരു എഴുത്ത് ഉപാധി ആയിരുന്നു. പുരാതന റോം, റഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഇത് ഇങ്ങനെ ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. ഇതിന്റെ തൊലി ചതച്ചെടുത്ത് ഋഷിമാര്‍ വസ്ത്രമായും (മരവുരി) ഉപയോഗിച്ചിരുന്നു.



Post a Comment